Latest News

മലയാളി ലൈഫ് ടീമില്‍ നിങ്ങള്‍ക്കും അംഗമാകാം; സെലിബ്രിറ്റികളുടെ ജീവിതം നേരിട്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനും വീഡിയോ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും അവസരം; നിയമനം കൊച്ചിയിലും തിരുവനന്തപുരത്തും

Malayalilife
മലയാളി ലൈഫ് ടീമില്‍ നിങ്ങള്‍ക്കും അംഗമാകാം; സെലിബ്രിറ്റികളുടെ ജീവിതം നേരിട്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനും വീഡിയോ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും അവസരം; നിയമനം കൊച്ചിയിലും തിരുവനന്തപുരത്തും

ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ട എന്റര്‍ടൈന്‍മെന്റ് പോര്‍ട്ടലായി മാറിയ മലയാളി ലൈഫിലും സിനി ലൈഫിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വാര്‍ത്തകളോട് താല്‍പര്യമുളളവര്‍ക്ക് അവസരം. മലയാളി ലൈഫിന്റെ തിരുവനന്തപുരം കൊച്ചി ബ്യുറോകളില്‍ റിപ്പോര്‍ട്ടര്‍മാരെയും തിരുവനന്തപുരം ഡെസ്‌കില്‍ സബ് എഡിറ്റര്‍മാരെയും വാര്‍ത്താ അവതാരകരെയുമാണ് ഉടന്‍ നിയമിക്കുന്നത്.

സിനിമ ചാനല്‍ വിശേഷങ്ങളും ഭക്ഷണവും ലൈഫ് സ്റ്റൈലും യാത്രയും ജ്യോതിഷവും അടങ്ങിയ സാധാരണക്കാരന്റെ ഇഷ്ട വിശേഷങ്ങളുമായിട്ടാണ് മലയാളി ലൈഫ് എത്തുന്നത്. ദിവസവും കുറഞ്ഞത് 25 വാര്‍ത്തകളും വീഡിയോകളും മലയാളി ലൈഫില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. സിനിമ-ചാനല്‍ വിശേഷങ്ങള്‍, ടെലിവിഷന്‍ പരിപാടികളുടെ വിശദാംശങ്ങളും വിലയിരുത്തലകളും, പാചകം, ഫാഷന്‍, ലൈഫ് സ്റ്റൈല്‍, ജ്യോതിഷം, വീട്, യാത്ര തുടങ്ങിയ ഏതു സാധാരണക്കാരും ഇഷ്ടപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളുമാണ് മലയാളി ലൈഫ് പോര്‍ട്ടലില്‍ ഉള്ളത്. മലയാളി ലൈഫിന്റെ യൂട്യൂബ് ചാനലുകളായ മലയാളി ലൈഫിലും സിനി ലൈഫിലും സിനിമാ-സീരിയല്‍ ലോകത്തെ വാര്‍ത്തകളും വിശേഷങ്ങളും അഭിമുഖങ്ങളും കൗതുക വാര്‍ത്തകളുമൊക്കെയാണ് ഉള്‍പെടുത്തിയിരിക്കുന്നത്. മലയാളത്തില്‍ ഇറങ്ങുന്ന പ്രമുഖ സിനിമകളെ കുറിച്ചുള്ള നിരൂപണങ്ങളും പ്രേക്ഷക പ്രതികരണങ്ങളും മലയാളി ലൈഫ് വാര്‍ത്തയാക്കുകയും യൂട്യൂബ് ഫേസ്ബുക്ക് പേജുകളിലൂടെ സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്നുണ്ട്. 

മലയാളി ലൈഫ് തിരുവനന്തപുരം ഡെസ്‌കിലേക്ക് സബ് എഡിറ്റര്‍മാരെയും വാര്‍ത്താ അവതാരകരെയുമാണ് ആവശ്യം. കൊച്ചി, തിരുവനന്തപുരം ബ്യുറോകളിലേക്ക് റിപ്പോര്‍ട്ടര്‍മാരെയും വേണം. സിനിമാ-സീരിയല്‍ ലോകവുമായി പരിചയമുള്ള റിപ്പോര്‍ട്ടേഴ്‌സിന് മുന്‍ഗണന. റിപ്പോര്‍ട്ടര്‍മാര്‍ക്ക് സെലിബ്രിറ്റിസിന്റെ ഇന്റര്‍വ്യുകളും സിനിമാ-ചാനല്‍ വാര്‍ത്തകളുടെയും വീഡിയോ റിപ്പോര്‍ട്ടുകളും തയ്യാറാക്കേണ്ടിവരും.

സംപ്രേക്ഷണം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നുലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമായിട്ടാണ് സിനി ലൈഫ് യൂട്യുബ് ചാനല്‍ മുന്നേറുന്നത്. ഒട്ടെറെ എക്‌സ്‌ക്യൂവിവ് വാര്‍ത്തകളും മലയാളി ലൈഫിലൂടെ പ്രേക്ഷകര്‍ കണ്ടിരുന്നു. ഡെസ്‌കിലേക്ക് ജേര്‍ണലിസ്റ്റ് ട്രയിനികള്‍ക്കും അവസരമുണ്ട്. താല്‍പ്പര്യമുള്ളവര്‍ എത്രയും പെട്ടന്ന് ബയോഡാറ്റ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. തിരുവനന്തപുരത്ത് ഓഫീസില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നല്‍കുന്നത്.

Read more topics: # malayali life,# journalist,# vaccancies
wanted trainees to malayali life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES