ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയില്‍ മഞ്ജു നിരവധി പേര്‍ക്ക് പ്രചോദനം;അവരുടെ ജീവിതം 'മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്‍പനങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ളതല്ല;സനല്‍ കുമാര്‍ ശശിധരനെതിരെ കെ.കെ. ശൈലജ; ഞാനാണ് 'അമ്മ' പ്രസിഡന്റ് എങ്കില്‍ ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെയെന്ന് നടി ഉഷ

Malayalilife
ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയില്‍ മഞ്ജു നിരവധി പേര്‍ക്ക് പ്രചോദനം;അവരുടെ ജീവിതം 'മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്‍പനങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ളതല്ല;സനല്‍ കുമാര്‍ ശശിധരനെതിരെ കെ.കെ. ശൈലജ; ഞാനാണ് 'അമ്മ' പ്രസിഡന്റ് എങ്കില്‍ ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെയെന്ന് നടി ഉഷ

നടി മഞ്ജു വാര്യര്‍ക്കെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍  പ്രതികരണവുമായി മുന്‍മന്ത്രി കെ.കെ. ശൈലജ. മഞ്ജുവിനെതിരെ സനല്‍ കുമാര്‍ നടത്തുന്നത് 'ഹീനമായ അതിക്രമമാണെന്ന്' ആരോപിച്ച ശൈലജ, നടി നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

'മലയാളത്തിന്റെ അഭിമാനമായ അഭിനേത്രിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയിലും മഞ്ജു നിരവധി പേര്‍ക്ക് പ്രചോദനമാണ്' എന്ന് ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു. മഞ്ജുവിനെതിരെ സനല്‍ കുമാര്‍ നടത്തുന്നത് ഹീനമായ അതിക്രമമാണെന്നും അവരുടെ ജീവിതം 'മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്‍പനങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ളതല്ലെന്നും' ശൈലജ ആരോപിച്ചു. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മഞ്ജു നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും അവര്‍ വ്യക്തമാക്കി.

കെ.കെ. ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ സനല്‍ കുമാര്‍ ശശിധരന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. താന്‍ രേഖാമൂലം നല്‍കിയ പരാതികളില്‍ അന്വേഷണം ആവശ്യപ്പെടുന്നതിന് പകരം തന്നെ അപമാനിക്കുന്നുവെന്നാണ് സനല്‍ പ്രതികരിച്ചത്. 

സനലിനെതിരെ പ്രതിഷേധവുമായി നടി ഉഷ ഹസീനയും എത്തി. സനല്‍ കുമാറിന്റെ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചനയും സാമ്പത്തിക താല്‍പ്പര്യങ്ങളുമുണ്ടെന്ന് ഉഷ ആരോപിക്കുന്നു. അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അപമാനിക്കാനും വേട്ടയാടാനും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അവര്‍, സ്വന്തം സംഘടനയിലെ ലൈഫ് അംഗമായിരുന്നിട്ടും ഈ വിഷയത്തില്‍ താരസംഘടനയായ അമ്മകാണിക്കുന്ന തികഞ്ഞ നിഷ്‌ക്രിയത്വത്തെയും മൗനത്തെയും ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്തു.

 മുന്‍പ് അതിജീവിതയുടെ വിഷയം വന്നപ്പോഴും, സംഘടനയിലെ മറ്റു ഭാരവാഹികള്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോഴും കൈക്കൊണ്ട നിലപാടുകളെ പരാമര്‍ശിച്ച ഉഷ, സ്ത്രീപക്ഷ ഭരണ സമിതി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഭരണസമിതി എന്തുകൊണ്ട് അംഗങ്ങളായ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കൂടെയുള്ള സഹപ്രവര്‍ത്തകയ്ക്ക് പരസ്യ പിന്തുണ നല്‍കാനും പ്രതികരിക്കാനും തയാറാകാത്ത അമ്മയുടെ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ അവര്‍, വിഷയത്തില്‍ മുഖ്യമന്ത്രിയും പോലീസും അടിയന്തരമായി ഇടപെട്ട് ഇയാള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ഉഷ ഹസീന തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുക, അതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം നടത്തുക, തനിക്കെതിരെയുള്ള കേസുകള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുക, 2026 മേയ് 25ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തന്റെ സമരവുമായി ബന്ധപ്പെട്ട് സനല്‍ കുമാര്‍ മുന്നോട്ടുവച്ചത്. മഞ്ജു വാര്യര്‍ ഒരു 'സെക്‌സ് റാക്കറ്റിന്റെ തടവിലാണെന്ന' ആരോപണവും നേരത്തെ അദ്ദേഹം ഉന്നയിച്ചിരുന്നു. 

അതേസമയം, മഞ്ജുവിന്റെ കുടുംബവും നടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സനലിന്റെ 'തടവില്‍' എന്ന ആരോപണത്തെ പരിഹസിച്ചുകൊണ്ട് മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. മഞ്ജുവും ആ പോസ്റ്റിനോട് പ്രതികരിച്ചിരുന്നു.ഇതിനിടെയാണ് കെ.കെ. ശൈലജ പരസ്യമായി മഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

usha haseena and shylaja sanal kumar sasidhara strike

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES