'മോഹന്‍ലാല്‍ കുരിശെടുത്ത് തലയില്‍ വച്ചു, മാറിയതില്‍ സന്തോഷം; ആരോപണ വിധേയര്‍ മത്സരിക്കരുത്; ചിലര്‍ പുറത്തു പോയ ശേഷം തീരുമാനം മാറ്റുന്നത് തെറ്റാണ്'; അമ്മ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് മല്ലിക സുകുമാരന്‍ 

Malayalilife
 'മോഹന്‍ലാല്‍ കുരിശെടുത്ത് തലയില്‍ വച്ചു, മാറിയതില്‍ സന്തോഷം; ആരോപണ വിധേയര്‍ മത്സരിക്കരുത്; ചിലര്‍ പുറത്തു പോയ ശേഷം തീരുമാനം മാറ്റുന്നത് തെറ്റാണ്'; അമ്മ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് മല്ലിക സുകുമാരന്‍ 

താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍. ആരോപണ വിധേയര്‍ മത്സരിക്കുന്നത് ശരിയല്ലെന്നാണ് മല്ലിക പറയുന്നത്. ചിലര്‍ പുറത്തു പോയ ശേഷം തീരുമാനം മാറ്റുന്നത് തെറ്റാണെന്നും മല്ലിക പറയുന്നു. അമ്മയുടെ ആജീവാനന്ത അംഗമായ മല്ലിക മനോരമ ന്യൂസ് ചാനലിനോടാണ് പ്രതികരണം നടത്തിയത്. 

 മോഹന്‍ലാല്‍ അമ്മയുടെ തലപ്പത്തു നിന്നും മാറിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മല്ലിക പറയുന്നു. ബാബുരാജായാലും എന്റെ മക്കളായാലും തെറ്റ് ചെയ്തുവെന്ന് പരസ്യമായൊരു ആരോപണം വന്നാല്‍ എന്താണ് സംഭവമെന്ന് മറ്റുള്ള അംഗങ്ങളെ പറഞ്ഞ് മനസിലാക്കണമെന്നും മല്ലിക പറയുന്നു. ആരോപണം നേരിടേണ്ടി വന്നവരോട് വിശദീകരണം ചോദിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. മാപ്പ് പറയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രം ഇവിടെ കിടപ്പുണ്ട്. 20-21 വയസുള്ള എന്റെ മകനെ രണ്ട് സ്ഥലത്ത് വിളിച്ചു വരുത്തി ഖേദം പ്രകടിപ്പിച്ചില്ലേ? എവിടെപ്പോയി ആ ശക്തമായ നിലപാടുകളൊക്കെ? എന്നാണ് മല്ലിക സുകുമാരന്‍ ചോദിക്കുന്നത്. 

അങ്ങനൊരു സംഭവത്തിന്റെ പുറത്ത് ദിലീപ് മാറിപ്പോയി. ദിലീപ് എല്ലാവര്‍ക്കും പ്രിയപ്പെട്ട നടനായിരുന്നു. തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ എന്നും മല്ലിക പറയുന്നു. ബാബുരാജായാലും എന്റെ മക്കളായാലും തെറ്റ് ചെയ്തുവെന്ന് പരസ്യമായൊരു ആരോപണം വന്നാല്‍ എന്താണ് സംഭവമെന്ന് മറ്റുള്ള അംഗങ്ങളെ പറഞ്ഞ് മനസിലാക്കണമെന്ന് മല്ലിക പറയുന്നു. അതിന്റെ ആവശ്യമില്ല, ഞങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പറയുന്നു, ശരി. എന്നിട്ട് നിങ്ങള്‍ പറയുന്നു ഇവിടെ ഇതു പാടില്ല. ഇവര്‍ മാറി നില്‍ക്കുന്നുവെന്ന്. അങ്ങനെ പ്രഖ്യാപിച്ച ശേഷം ഇങ്ങനൊരു തിരുത്തല്‍ എങ്ങനെ വന്നുവെന്ന് എനിക്കറിയില്ലെന്നും അത് സംശയാസ്പദമാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. 

അതേസമയം, മോഹന്‍ലാല്‍ മാറിയതില്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍. എന്തിനാണ് അത്രയും വലിയൊരു താരം ഈ കുരിശെടുത്ത് തലയില്‍ വെച്ചതെന്ന് എനിക്കും തോന്നിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. മാധ്യമങ്ങളില്‍ വന്നു. അമ്മ മീറ്റിംഗ് വിളിച്ചു. സിദ്ധീഖ് രാജിവച്ചു. അങ്ങനെ എന്തൊക്കെ സംഭവിച്ചു ഇവിടെ. അതെല്ലാം സംഭവിച്ചിട്ട്, അതൊക്കെ വെറുതെയായിരുന്നുവെന്ന് തോന്നുന്ന തരത്തില്‍ റീഅറേഞ്ച്‌മെന്റ് നടത്തുകയാണ്. നമ്മളൊരു തീരുമാനമെടുത്ത്, അത് പ്രകാരം ഒന്ന് രണ്ടു പേര്‍ പുറത്ത് പോയ ശേഷം ആ തീരുമാനം മാറ്റുന്നത് ശരിയല്ലെന്നും മല്ലിക വ്യക്തമാക്കുന്നു
 

mallika sukumaran about AMMA

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES