Latest News

'പൃഥ്വിരാജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സിനിമാരംഗത്തുള്ളവര്‍'; നടന്റെ വിജയങ്ങളില്‍ പലര്‍ക്കും അസ്വസ്ഥത; ഷമ്മി തിലകന്റെ തിരിച്ചുവരവിലും എതിര്‍പ്പ്; പ്രതിരോധിക്കാനോ ഒപ്പം നില്‍ക്കാനോ സംഘടനകളുമില്ല; തുറന്നടിച്ച് മല്ലിക സുകുമാരന്‍

Malayalilife
 'പൃഥ്വിരാജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സിനിമാരംഗത്തുള്ളവര്‍'; നടന്റെ വിജയങ്ങളില്‍ പലര്‍ക്കും അസ്വസ്ഥത; ഷമ്മി തിലകന്റെ തിരിച്ചുവരവിലും എതിര്‍പ്പ്; പ്രതിരോധിക്കാനോ ഒപ്പം നില്‍ക്കാനോ സംഘടനകളുമില്ല; തുറന്നടിച്ച് മല്ലിക സുകുമാരന്‍

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനെതിരെ നടക്കുന്ന സംഘടിതമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിനിമാ മേഖലയിലെ ചില വ്യക്തികള്‍ തന്നെയാണെന്ന് വെളിപ്പെടുത്തി അമ്മയും പ്രശസ്ത നടിയുമായ മല്ലിക സുകുമാരന്‍. പൃഥ്വിരാജ് നായകനാകുന്ന 'വിലായത്ത് ബുദ്ധ' എന്ന സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന നെഗറ്റീവ് പ്രചാരണങ്ങളെക്കുറിച്ചും വ്യക്തിഹത്യയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കാണ് മല്ലിക ശക്തമായി പ്രതികരിച്ചത്. 

 'പൃഥ്വിരാജാണ് അവരുടെ പ്രധാന ലക്ഷ്യം. അദ്ദേഹത്തിനെതിരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിരോധിക്കാനോ ഒപ്പം നില്‍ക്കാനോ സംഘടനകളോ വ്യക്തികളോ തയ്യാറാകുന്നില്ല,' മല്ലിക സുകുമാരന്‍ പറഞ്ഞു. വിഷയത്തില്‍ സിനിമാ സംഘടനകളുടെ നിലപാടിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. 'ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സംഘടനകളില്‍ ആരുമില്ല. കലാകാരന്മാരുടെ സംഘടനകള്‍ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ പിന്തുണ നല്‍കണം,' അവര്‍ ആവശ്യപ്പെട്ടു. 

ആക്രമണമുണ്ടാകുമ്പോള്‍ സംഘടന കൂടെനില്‍ക്കുകയാണ് വേണ്ടതെന്നും മല്ലിക വ്യക്തമാക്കി. ആര്‍ട്ടിസ്റ്റുകളുടെ സംഘടന എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഒപ്പം ഒരുപോലെ നില്‍ക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു. 'പൃഥ്വിരാജിന്റെ വിജയങ്ങളില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ട്. ഇഷ്ടമല്ലാത്ത ചില ആളുകള്‍ സിനിമയ്ക്കുള്ളില്‍ തന്നെയുണ്ട് എന്ന സത്യം ഞങ്ങള്‍ തിരിച്ചറിയുന്നു. സ്വന്തം മുഖം മറച്ചുവെച്ചാണ് പലരും ഈ നെഗറ്റീവ് ക്യാമ്പയിനുകള്‍ നടത്തുന്നത്. ഒരാള്‍ സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നു വരുമ്പോള്‍ അവനെ താഴെയിടാന്‍ ശ്രമിക്കുന്നവര്‍ എല്ലാ മേഖലയിലുമുണ്ട്,' മല്ലിക സുകുമാരന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

തിലകന്റെ മകന്‍ തിരിച്ചുവരുന്നതിനോട് ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്ന പ്രചാരണത്തെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. ഇത്തരം വിഷയങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അടിയന്തരമായി ഇടപെടണമെന്നും, നടപടി ഉണ്ടായില്ലെങ്കില്‍ തനിക്ക് സാധ്യമായ എല്ലാ വേദികളിലും ഈ വിഷയം ഉന്നയിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

mallika sukumaran about cyber attack against prithviraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES