Latest News

മാമാങ്കം ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് ഉണ്ണി മുകുന്ദന്‍; ആദ്യത്തെ ഹിന്ദി ഡബ്ബിങ്ങ് കംപ്ലീറ്റ് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷിക്കുന്നുവെന്ന് താരം

Malayalilife
 മാമാങ്കം ഹിന്ദിയില്‍  ഡബ്ബ് ചെയ്ത് ഉണ്ണി മുകുന്ദന്‍;  ആദ്യത്തെ ഹിന്ദി ഡബ്ബിങ്ങ് കംപ്ലീറ്റ് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷിക്കുന്നുവെന്ന് താരം


എം.പദ്മകുമാര്‍ സംവിധാനം ചെയ്ത് 2019 നവംബര്‍ 21 ന് പ്രദര്‍ശനത്തിനെത്തിയ  മലയാളഭാഷാ ചരിത്ര സിനിമയാണ് മാമാങ്കം. മമ്മൂട്ടി,ഉണ്ണി മുകുന്ദന്‍, അനു സിതാര, കനിഹ, സിദ്ദീഖ്,തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ,മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ ചിത്രം ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് പറയുന്നത്.

ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുന്ന താരമാണ് ഉണ്ണി മുകുന്ദന്‍.മാമാങ്കത്തിന്റെ മലയാളം പതിപ്പിന് പുറമെ ഹിന്ദിയിലും ഡബ്ബ് ചെയ്തിരിക്കുകയാണ് താരമിപ്പോള്‍.ഉണ്ണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുളള ചിത്രങ്ങളോടുകൂടിയ കുറിപ്പാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.ആദ്യത്തെ ഹിന്ദി ഡബ്ബിങ്ങ് കംപ്ലീറ്റ് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷിക്കുന്നുവെന്ന് താരം വ്യക്തമാക്കി. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാമാങ്കത്തില്‍ ഉണ്ണി മുകുന്ദനും മമ്മൂക്കയ്‌ക്കൊപ്പം തന്നെ പ്രധാന വേഷത്തിലാണ് എത്തുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.എം. ജയചന്ദ്രന്‍ ഈ ചിത്രത്തിന്റ്റെ സംഗീത സംവിധാനം നിര്‍വഹിച്ചു. സഞ്ജീവ് പിള്ളയാണ്  ചിത്രത്തിന്റെ രചയിതാവ്.ഇതേ പേരില്‍ തന്നെ 1979 ല്‍ ഒരു മലയാളഭാഷ ചരിത്ര സിനിമ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.ഈ ചിത്രത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തിറങ്ങിയിരുന്നു.ഇംഗ്ലീഷ് നരേഷനോടുകൂടിയാണ് ടീസര്‍ ഒരുക്കിയത്.മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തത് രാജ മുഹമ്മദാണ്.മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം 2019 നവംബര്‍ 21ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.


 

Read more topics: # mamangam ,# unni mukunthan
mamangam unni mukunthan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES