ഇന്നലെ വൈകുന്നേരം മലയാള മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ മമ്മൂട്ടി വലിയൊരു സര്‍പ്രൈസ് വേദിയില്‍ വെളിപ്പെടുത്തിയതാണ് ശ്രദ്ധ നേടുന്നതും,അതും മമ്മൂക്കയുടെ തന്നെ ചിത്രമായ കഥ തുടരുമ്പോള്‍ എന്ന സിനിമയുടെ കൈമാക്‌സ് പോലെ മനസില്‍ തട്ടുന്ന നിമിഷങ്ങള്‍ക്കാണ് വേദി സാക്ഷ്യം വഹിച്ചത്. മമ്മൂട്ടി' എന്ന് തനിക്ക് പേരിട്ട സുഹൃത്തിനെ ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി.
എടവനക്കാട് സ്വദേശി ശശിധരനെയാണ് മമ്മൂട്ടി വേദിയിലേക്ക് വിളിച്ചു വരുത്തിയത്. ഇങ്ങനെ നാലുപേര് കാണുന്ന അവസരത്തില്‍ ഇയാളെ പരിചയപ്പെടുത്തണം എന്ന് തനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നുവെന്ന മുഖവുരയോടെയാണ് മമ്മൂട്ടി ശശിധരനെ വേദിയിലേക്ക് ക്ഷണിച്ചത്.
കൊച്ചിക്കായലിനരികെയുള്ള വേദിയില്‍ ഇന്ന് വൈകീട്ട് നില്‍ക്കുമ്പോള്‍ മമ്മൂക്ക ആ പഴയ മഹാരാജാസുകാരനായിരുന്നു. അവിടെവച്ച് താന്‍ മമ്മൂട്ടിയായ കഥ അദ്ദേഹം ഓര്‍ത്തെടുത്തു.
നടന്റെ വാക്കുകള്‍ ഇങ്ങനെ:
മഹാരാജാസ് കോളേജ് എന്ന് കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാകുന്ന ഉള്‍?പുളകം ഇവിടത്തെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കുമുണ്ടാവും. മഹാരാജാസ് ഒരു വികാരമാണ്. പഠിക്കുന്ന കാലത്ത് എന്റെ പേര് മറ്റൊന്നായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് വളരെ അപരിഷ്‌കൃതമായി തോന്നി. പരിചയമില്ലാത്തവരോട് എന്റെ പേര് ഉമര്‍ ഷരീഫ് എന്നായിരുന്നു പരിചയപ്പെടുത്തിയത്. അങ്ങനെയിരിക്കെ, കൂട്ടുകാര്‍ക്കൊപ്പം നടക്കുമ്പോള്‍ പോക്കറ്റില്‍ നിന്നും ഐഡന്റിറ്റി കാര്‍ഡ് പുറത്തു വീണു. അന്ന് കൂട്ടുകാരില്‍ ഒരാള്‍ കാര്‍ഡ് എടുത്തിട്ട് നിന്റെ പേര് ഉമര്‍ ഷെരീഫ് അല്ലല്ലോ, മമ്മൂട്ടി എന്നല്ലേയെന്ന് ചോദിച്ചു. അന്നു മുതലാണ് എന്റെ സുഹൃത്തുക്കള്‍ക്കിടയിലും, ഇപ്പോള്‍ നിങ്ങള്‍ക്കിടയിലും ഞാന്‍ മമ്മൂട്ടി എന്നറിയപ്പെടുന്നത്.
പിന്നീട് പലരും ചോദിച്ചിട്ടുണ്ട് ആ പേരിട്ടത് ആരാണെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്ന് ക്രെഡിറ്റ് എടുത്തിട്ടുണ്ട്. പക്ഷേ, എനിക്ക് ആ പേരിട്ട, എനിക്കറിയാവുന്ന ആള്‍ ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ പേര് ശശിധരന്‍ എടവനക്കാട് ആണ്. അദ്ദേഹത്തെ ഞാന്‍ ഈ വേദിയില്‍ നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നു. വലിയൊരു രഹസ്യം ഇന്ന് വെളിപ്പെടുത്താന്‍ സര്‍പ്രൈസായി കാത്തിരിക്കുകയായിരുന്നു.
മമ്മൂട്ടുയുടെ സുഹൃത്തും നിര്‍മ്മാതവുമായ ആന്റോ ജോസഫ് ഈ നിമിഷങ്ങളെക്കുറിച്ച് പങ്ക് വ്ചതിങ്ങനെയാണ്.
'എനിക്കറിയാവുന്ന,എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാള്‍ ദാണ്ടെ...അവിടിരിപ്പുണ്ട്...'മമ്മൂക്ക പറഞ്ഞപ്പോള്‍ എല്ലാവരും സദസ്സിന്റെ ഒരു വശത്തേക്ക് ഉറ്റുനോക്കി. പിന്നെ നിങ്ങള്‍ക്ക് കാണാനായി അദ്ദേഹത്തെ ഞാന്‍ ഇങ്ങോട്ടുവിളിക്കുകയാണ് എന്നു പറഞ്ഞ് മമ്മൂക്ക ഒരാളെ സദസ്സിലേക്ക് വിളിച്ചു കയറ്റി,പരിചയപ്പെടുത്തി. 'ഇദ്ദേഹത്തിന്റെ പേര് ശശിധരന്‍...എടവനക്കാടാണ് വീട്...ഇദ്ദേഹമാണ് എനിക്ക് മമ്മൂട്ടിയെന്നുപേരിട്ടത്.'-മമ്മൂക്ക പറഞ്ഞു. മലയാള മനോരമയുടെ ഹോര്‍ത്തൂസ് എന്ന സാഹിത്യോത്സവവേദിയിലൂടെ അങ്ങനെ ലോകം മമ്മൂക്കയ്ക്ക് മമ്മൂട്ടിയെന്നുപേരിട്ടയാളെ കണ്ടു. ആ ദൃശ്യം സദസ്സിലൊരാളായി കണ്ടുകൊണ്ടുനിന്നപ്പോള്‍ 'കഥ പറയുമ്പോള്‍' എന്ന സിനിമയിലെ ക്ലൈമാക്‌സ് ഓര്‍ത്തു(അവതാരകയും മമ്മൂക്കയുടെ പ്രസം?ഗത്തിനുശേഷം അതുതന്നെ പറഞ്ഞു) കൊച്ചിക്കായലിനരികെയുള്ള വേദിയില്‍ ഇന്ന് വൈകീട്ട് നില്കുമ്പോള്‍ മമ്മൂക്ക ആ പഴയ മഹാരാജാസുകാരനായിരുന്നു. അവിടെവച്ച് താന്‍ മമ്മൂട്ടിയായ കഥ അദ്ദേഹം ഓര്‍ത്തെടുത്തു. മുഹമ്മദ് കുട്ടി എന്ന പേര് പറയാന്‍ മടിച്ച് ചോദിക്കുന്നവരോടൊക്കെ തന്റ പേര് ഒമര്‍ ഷെരീഫ് എന്നു പറഞ്ഞുനടന്ന കാലത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ എല്ലാവരും ഒമറേ എന്നുവിളിച്ച അന്നൊരിക്കല്‍ പോക്കറ്റില്‍നിന്ന് ഐഡന്റിറ്റികാര്‍ഡ് താഴെ വീണു. പിന്നീടുള്ള സംഭവം മമ്മൂക്കയുടെ വാക്കുകളില്‍ തന്നെ കുറിക്കുന്നു: 'ഐഡന്റിറ്റി കാര്‍ഡ് എടുത്തു നോക്കിയിട്ട് ഒരുത്തന്‍ ചോദിച്ചു,നിന്റെ പേര് ഒമറെന്നല്ലല്ലോ..മമ്മൂട്ടിയെന്നല്ലേ എന്ന്... അന്നുമുതലാണ് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കിടയിലും ഇപ്പോള്‍ നിങ്ങള്‍ക്കിടയിലും മമ്മൂട്ടിയായത്...പലരും ചോദിച്ചിട്ടുണ്ട് ആരാണ് മമ്മൂട്ടിയെന്നുപേരിട്ടതെന്ന്. താനാണ് എന്ന് അവകാശപ്പെട്ട് സ്വമേധയാ മുന്നോട്ടുവന്ന പലരുമുണ്ട്. പല ആളുകളും പത്രങ്ങളില്‍ എഴുതുകയും ചെയ്തു. പക്ഷേ എനിക്കറിയാവുന്ന,എനിക്ക് പേരിട്ടയാള്‍ ഇദ്ദേഹമാണഅ. ഇത്രയും കാലം ഞാന്‍ ഇദ്ദേഹത്തെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു...ഒരു സര്‍പ്രൈസ്..നാലുപേര് കാണ്‍കെ പരിചയപ്പെടുത്തണമെന്ന് ആ?ഗ്രഹമുണ്ടായിരുന്നു...'
ലോകത്തോളം വളര്‍ന്ന,താന്‍ ആദ്യമായി മമ്മൂട്ടിയെന്നുവിളിച്ചയാള്‍ക്കരികെ ശശിധരന്‍ എന്ന പഴയ സഹപാഠി കൈകൂപ്പി നിന്നു. അപ്പോള്‍ കൊച്ചിയിലെ കായലും സായാഹ്നവും അതുകണ്ടുനിന്നു.