'ഇതാണ് മെഗാസ്റ്റാർ'; മമ്മൂട്ടി തന്റെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് സലാം അരൂക്കുറ്റിയുടെ പുതിയ പാലുകാച്ച് വീട്ടിൽ എത്തിയപ്പോൾ; സന്തോഷ വീഡിയോ പങ്കിട്ട് സലാം

Malayalilife
topbanner
'ഇതാണ്  മെഗാസ്റ്റാർ'; മമ്മൂട്ടി തന്റെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് സലാം അരൂക്കുറ്റിയുടെ പുതിയ പാലുകാച്ച് വീട്ടിൽ എത്തിയപ്പോൾ; സന്തോഷ വീഡിയോ പങ്കിട്ട് സലാം

പ്രിയപ്പെട്ടവരുടെ എല്ലാവരുടെയും വീട്ടിലെ വിശേഷങ്ങൾക്കും എത്താൻ ശ്രമിക്കാറുള്ള ഒരു തിരക്കുള്ള നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോൾ അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട മേക്കപ്പ് മാനിന്റെ വീട്ടിൽ കൂടി എത്തിയിരിക്കുകയാണ് അദ്ദേഹം. പാലുകാച്ച് ചടങ്ങിന് അവിടെ സമ്മാനങ്ങൾ നൽകുകയും ബന്ധുക്കളോടൊപ്പം സംസാരിച്ച് കുശലന്വേഷണം നടത്തിയതിനുശേഷമാണ് മെഗാസ്റ്റാർ ആ വീട്ടിൽ നിന്ന് മടങ്ങിയത്. 

നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയെ കൂടുതൽ സുന്ദരൻ ആക്കുന്ന വ്യക്തിയുടെ വീട്ടിലേക്ക് മമ്മൂക്ക എത്താൻ കാണിച്ച സമയവും മനസ്സിനെ പ്രശംസിച്ചു കൊണ്ടാണ് മലയാളികൾ എത്തുന്നത്. തന്റെ പുതിയ വീട് സന്ദർശിക്കാൻ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി എത്തിയതിന്റെ സന്തോഷം പങ്കിടുകയാണ് സലാം അരൂക്കുറ്റി. മമ്മൂട്ടിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന് ബയോയിൽ കുറിച്ചിരിക്കുന്ന തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്നാണ് സലാം മമ്മൂട്ടി എത്തിയതിന്റെ വിഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾ കൊണ്ട് അത് ആരാധകർ ഏറ്റെടുത്തു. 

വലിയ രീതിയിൽ ഇപ്പോൾ ഈ വീഡിയോ തരംഗമാകുന്നു. മമ്മൂട്ടിയുടെ തിരക്ക് നന്നായി അറിയാവുന്ന സലാം ഈ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് കുറിക്കുന്നു. മാറ്റിവെച്ച അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവന്റെ വീട്ടിലേക്ക് വിശേഷമറിഞ്ഞ് എത്തിയ മമ്മൂട്ടിയുടെ മനസ്സ് വലുതാണ് എന്ന് പ്രേക്ഷകർ ഒരുപോലെ പറയുന്നു. വീട്ടിലേക്ക് സമ്മാനങ്ങൾ നേരത്തെ എത്തിച്ചെങ്കിലും മമ്മൂക്ക എത്തിയതാണ് വലിയ സമ്മാനം എന്ന സലാമും കുറച്ചു.

Read more topics: # മമ്മൂട്ടി
mammootty visits salaam arokutty new home video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES