മധുരരാജയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനുരാഗ കരിക്കിന്‍ വെള്ളം എന്ന വിജയ ചിത്രത്തിന് ശേഷം ഖാലിദ് റഹ്നാമാന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. എസ്.ഐ മണിയായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്.
ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന കേരളത്തിലെ പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കണ്ണൂര്‍, ഛത്തീസ്ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.
ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഹര്‍ഷദ് ആണ് തിരക്കഥയൊരുക്കുന്നത്. . കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മാണം. പ്രശാന്ത് പിള്ളയാണ് സംഗീതം.ഈദ് റിലീസ് ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്.