പാസഞ്ചര്‍, മൈ ബോസ്, ടൂ കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപിന്റെ നായികയായി എത്തുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കഴിഞ്ഞ ദിവസം ചെറിയൊരു ആഘോഷം നടന്നു. മംമ്തയുടെ പിറന്നാളാഘോഷമായിരുന്നു അത്.
മംമ്തയുടെ അമ്മ, താരങ്ങളായ ദിലീപ്, ലെന, സുരാജ് വെഞ്ഞാറമൂട്, സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം. സുരാജ് വെഞ്ഞാറമൂടാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആഘോഷ ചിത്രം പങ്കുവച്ചത്. പാസഞ്ചറിനു ശേഷം ദിലീപ് വക്കീലായെത്തുന്ന ചിത്രത്തില്‍ പ്രിയാ ആനന്ദാണ് മറ്റൊരു നായിക. ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍'. രാഹുല്‍ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.