Latest News

അച്ഛന്റെ മരണ ശേഷം അമ്മൂമ്മയുടെയും മറ്റു ബന്ധുക്കളുടെയും വീടുകളിലായി കുട്ടിക്കാലം;  സ്‌കൂള്‍ കാലഘട്ടത്തില്‍ എല്ലാവരുമായി അടിയും വഴക്കും; ക്ലാസിലെ കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടതോടെ ഞാനാണ് കട്ടതെന്ന് പറഞ്ഞു; ഭക്ഷണമല്ലാതെ ഒന്നും മോഷ്ടിച്ചിട്ടില്ല;  മണികണ്ഠന്‍ ആചാരി കുട്ടിക്കാല ഓര്‍മ്മകള്‍ പങ്ക് വച്ചപ്പോള്‍

Malayalilife
അച്ഛന്റെ മരണ ശേഷം അമ്മൂമ്മയുടെയും മറ്റു ബന്ധുക്കളുടെയും വീടുകളിലായി കുട്ടിക്കാലം;  സ്‌കൂള്‍ കാലഘട്ടത്തില്‍ എല്ലാവരുമായി അടിയും വഴക്കും; ക്ലാസിലെ കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടതോടെ ഞാനാണ് കട്ടതെന്ന് പറഞ്ഞു; ഭക്ഷണമല്ലാതെ ഒന്നും മോഷ്ടിച്ചിട്ടില്ല;  മണികണ്ഠന്‍ ആചാരി കുട്ടിക്കാല ഓര്‍മ്മകള്‍ പങ്ക് വച്ചപ്പോള്‍

നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ ആളാണ് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മണികണ്ഠന് സാധിച്ചു.മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച മണികണ്ഠന്‍ ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുണ്ടായൊരു അനുഭവം പങ്കുവച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു കുട്ടിയുടെ സ്വര്‍ണ പാദസരം കാണാതെ പോയെന്നും അന്ന് തന്നെ കള്ളനായി ചിത്രീകരിച്ചുവെന്നും മണികണ്ഠന്‍ പറയുന്നു. ഭക്ഷണമല്ലാതെ മറ്റൊന്നും താന്‍ മോഷ്ടിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറയുന്നു. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഷെഫ് നളനൊപ്പമുള്ള സംഭാഷണത്തിനിടെ ആയിരുന്നു നടന്റെ തുറന്നുപറച്ചില്‍.

മണികണ്ഠന്‍ ആചാരിയുടെ വാക്കുകള്‍ ചുവടെ

നാല് വരെ ?ഗേള്‍സ് സ്‌കൂളില്‍ ആണ്‍കുട്ടികളെ പഠിപ്പിക്കും. അവിടെയാണ് ഞാന്‍ പഠിച്ചത്. ഭയങ്കര എനര്‍ജിയുള്ളൊരു പയ്യനായിരുന്നു ഞാന്‍. സ്‌കൂളില്‍ വച്ച് ഒരുകുട്ടിയുടെ സ്വര്‍ണത്തിന്റെ പാദസരം കാണാതെ പോയി. ഞാനാണ് അതെടുത്തത് എന്ന തീരുമാനത്തിലേക്ക് അവരെത്തി. മാഷിന്റെ പേര് ഞാന്‍ പറയുന്നില്ല. വെറുതെ പുള്ളിയെ വേദനിപ്പിക്കണ്ടല്ലോ. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും. മാഷെന്നെ പിച്ചി(നുള്ളി). സ്‌കൂളില്ല നിന്നും പുറത്താക്കണം കള്ളനാണെന്ന രീതിയിലായി. അങ്ങനെ പഠിക്കാത്ത, തല്ല് കൂടുന്ന, ഇന്റര്‍വെല്ലില്‍ മറ്റുള്ളോരുടെ ഡിഫിന്‍ ബോക്‌സ് തുറന്ന് ഓംബ്ലേറ്റ് ഒക്കെ കഴിക്കുമായിരുന്നു. ഭക്ഷണം മോഷ്ടിക്കുമായിരുന്നു. പക്ഷേ വെറൊന്നും എനിക്ക് ആവശ്യമില്ല. ഒരുപാട് കഴിക്കണമെന്നായിരുന്നു. രുചിക്ക് വേണ്ടി നാവ് സമ്മര്‍ദ്ധം ചൊലുത്തിയപ്പോള്‍ കിട്ടാവുന്നതൊക്കെ അടിച്ചുമാറ്റി തിന്നു. ഒടുവില്‍ അമ്മ വന്നു ഇനി അവിടെ പഠിക്കണ്ടെന്ന് തീരുമാനിച്ചു. അതിന് മുന്‍പ് ആ കുട്ടിക്ക് പാദസരം തിരിച്ച് കിട്ടി.

ദാരിദ്രം ഉണ്ടോന്ന് ചോദിച്ചാല്‍, ദാരിദ്രം എവിടെയൊക്കെയോ ഉണ്ട്. എന്നാല്‍ ദാരിദ്രം വരേണ്ട കാര്യമില്ലല്ലോന്ന് ആലോചിച്ചാല്‍ ഇല്ല. ദാരിദ്രം ഉണ്ടായിട്ടാണോ അതോ കിട്ടുന്നത് പോരാഞ്ഞിട്ടായിരുന്നോന്ന് അറിയില്ല, ഒരുവീട്ടിലെ ഭക്ഷണം പോരായിരുന്നു എനിക്ക്. ഭയങ്കരമായി ഭക്ഷണം കഴിക്കുമായിരുന്നു.

manikandan achari About his childhood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES