ഇന്ത്യ -പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാക് അതിര്‍ത്തിയായ ജയ്സല്‍മറില്‍ കുടുങ്ങിയ മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു. റോഡ് മാര്‍ഗമാണ് ഇവര്‍ തിരികെ വരുന്നത്. ജയ്സല്‍മറില്‍ കുടുങ്ങിയ 150 പേരും സുരക്ഷിതരാണ്.
'ഹാഫ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി പോയവരാണ് ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്ത് കുടുങ്ങിപ്പോയത്. സംവിധായകന്‍ സംജാദ്, നടന്‍ മണിക്കുട്ടന്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്.ചിത്രത്തിലെ 200 പേര്‍ അടങ്ങുന്ന സംഘമാണ് ജയ്‌സാല്‍മിറിലുള്ളത്.
90 ദിവസത്തെ ഷൂട്ടിംഗ് ആണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി നാട്ടിലേക്ക് വരികയാണെന്ന് സിനിമയുടെ നായിക ഐശ്വര്യ ഒരു മലയാള മാദ്ധ്യമത്തോട് പ്രതികരിച്ചുഷെല്ലാക്രമണത്തിന്റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്.പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ വ്യക്തമാക്കി
മലയാളത്തിലെ ആദ്യ വമ്പന്‍ ആക്ഷന്‍ മൂവി ആയാണ് ഹാഫ് ഒരുങ്ങുന്നത്
ബ്ലെസി - മോഹന്‍ലാല്‍ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി മികച്ച സിനിമകള്‍ സമ്മാനിച്ച ഫ്രാഗ്രനന്റ് നേച്ചര്‍ ഫിലിംസിന്റെ ബാനറില്‍ ആന്‍ സജീവും, സജീവുമാണ് ഹാഫ് നിര്‍മ്മിക്കുന്നത്.