Latest News

'തുടക്കത്തില്‍ ചെവി വേദന; പല്ലിന്റെ അവിടെയുള്ള ഞരമ്പ് ബ്ലോക് ആണെന്ന് കരുതി അവിടെയുള്ള സ്റ്റീലിന്റെ പല്ല് മാറ്റി സെറാമിക് പല്ല് വെച്ചു; വീണ്ടും വേദന വന്നതോടെ എം.ആര്‍.ഐ എടുത്തപ്പോള്‍ രോഗം അറിയുന്നത്; 82 കിലോയില്‍ നിന്നും 16 കിലോ ആയി;സര്‍ജറി ചെയ്ത് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നു'; തുറന്നുപറഞ്ഞ് നടന്‍ മണിയന്‍പിള്ള രാജു 

Malayalilife

പ്രമുഖ നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു താന്‍ കാന്‍സറിനെ അതിജീവിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ചെവി വേദനയായിരുന്നു പ്രധാന ബുദ്ധിമുട്ടെന്ന് അദ്ദേഹം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 

'ചെവി വേദനയായിരുന്നു തുടക്കം, അപ്പോള്‍ ഇ.എന്‍.ടി ഡോക്ടര്‍മാരേയും കാണിച്ചു, തുടരും സിനിമയുടെ ലൊക്കേഷനിലുള്ളപ്പോള്‍ കൊട്ടിയത്തുള്ള ഡോക്ടര്‍ കനകരാജിന്റെ അടുത്തു പോയി. എക്സ് റേ നോക്കിയപ്പോള്‍ പല്ലിന്റെ അവിടെയുള്ള ഞരമ്പ് ബ്ലോക് ആയതുകൊണ്ടാണ് വേദനയെന്ന് പറഞ്ഞു. സ്റ്റീലിന്റെ പല്ലായിരുന്നു അവിടെ, അത് ഇളക്കി മാറ്റി സെറാമിക് പല്ല് വെച്ചു. പക്ഷെ പിറ്റേന്ന് വീണ്ടും വേദനവന്നു. മൂത്തമകന്‍ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. എംആര്‍ഐ എടുക്കാമെന്ന് പറഞ്ഞു. 

എനിക്ക് എംആര്‍ഐ പേടിയാണ്. ലിഫ്റ്റും ഇടുങ്ങിയ മുറിയുമെല്ലാം പേടിയുള്ള ആളാണ് ഞാന്‍. സ്‌കാന്‍ ചെയ്തപ്പോള്‍ രോഗം കണ്ടെത്തി. അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തു. റേഡിയേഷന്‍ സമയത്ത് ഞാന്‍ ഡോക്ടറോട് ചോദിച്ചു, ഓണ സീസണാണ്, എല്ലായിടത്തും ഓഫറുണ്ട്. 30 റേഡിയേഷന്‍ എന്നുള്ളത് 29 ആക്കി കുറച്ചൂടേ' 82 കിലോയില്‍ നിന്നും 16 കിലോ കുറച്ചു, സര്‍ജറി ചെയ്തതു കൊണ്ട് തന്നെ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നു.' 

മോഹന്‍ലാല്‍ നായകനായ 'തുടരും' ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ ഭ ഭ' എന്ന ചിത്രത്തിലും മണിയന്‍പിള്ള രാജു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

maniyanpilla raju about health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES