കോടതി മുറിയിൽ നിന്നും കരഞ്ഞ് കൊണ്ട് ഇറങ്ങിയ മഞ്ജു വാര്യർ; സോഷ്യൽ മീഡിയ കീഴടക്കി മാസ്സ് തിരിച്ചു വരവ് 

Malayalilife
topbanner
കോടതി മുറിയിൽ നിന്നും കരഞ്ഞ്  കൊണ്ട് ഇറങ്ങിയ മഞ്ജു വാര്യർ; സോഷ്യൽ മീഡിയ കീഴടക്കി മാസ്സ് തിരിച്ചു വരവ് 

ഞ്ജുവാര്യരുടെ ഓരോ ചിത്രങ്ങളും ഇപ്പോൾ കൗതുകത്തോടെയും അൽപ്പമൊരു അമ്പരപ്പോടെയുമാണ് ആരാധകർ നോക്കി കാണുന്നത്. ന്യൂജൻ പിള്ളേർ വരെ തോറ്റുപോകുന്ന കിടിലൻ മേക്ക്ഓവറാണ് മഞ്ജു നടത്തിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്‌. മഞ്ജുവിന്റെ ഭർത്താവായിരുന്നു സിനിമ നടൻ ദിലീപ്.

രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്[1]. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു.[2] 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. തുടർന്ന് 2015-ൽ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു.

മഞ്ജു വാര്യരുടെ വൈറല്‍ ഫോട്ടോയ്ക്ക് പിന്നാലെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തിയത്. ചതൂര്‍മുഖം എന്ന സിനിമയുടെ പ്രസ്മീറ്റില്‍ മിഡിയും ടോപ്പുമിട്ട് എത്തിയ മഞ്ജുവിനെ വാനോളം പ്രശംസിച്ചാണ് ഒരുവിധം ആളുകളും എത്തിയത്. എന്നാല്‍ 42 വയസിലും ഇങ്ങനെ വേഷം കെട്ടാന്‍ നാണമില്ലേ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. മഞ്ജു വാര്യരെ കുറിച്ച നിരവധി കുറിപ്പുകളാണ് സോഷ്യൽ മീഡിയയിൽ വിരൽ ആയി മാറിയത്.  മഞ്ജു വാര്യരുടെ ഒരു മാഷപ്പ് വീഡിയോ ആൺ സോഷ്യൽ മീഡിയയിൽ വിരൽ ആകുന്നത്. കോടതി വിവാഹ മോചന അനുവദിച്ചപ്പോൾ കരഞ്ഞുകൊണ്ട് കോടതിയിൽ നിന്നിറങ്ങി കാറിൽ കയറുന്ന മഞ്ജു. പിന്നീട ഒരു തിരിച്ചു വരവാണ് മലയാളികൾ കണ്ടത്. രണ്ടാമത്തെ വരവിലും തമിഴകത്തും മഞ്ജു ചുവടുറപ്പിച്ചു. അന്ന് കരഞ്ഞിറങ്ങിയ ശേഷം മഞ്ജുവിനു ഉണ്ടായ മാറ്റമാണ് വീഡിയോയുടെ ഹൈ ലൈറ്റ് .

ദിലീപുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം പതിവുകളെല്ലാം അട്ടിമറിച്ച് തിരിച്ചെത്തിയ മഞ്ജു വാര്യരെ കുറിച് മാധ്യമപ്രവര്‍ത്തകയായ രേണു രാമനാഥിന്റെ കുറിപ്പ്  വൈറല്‍ ആയിരുന്നു.  ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്തിയ രേണു കന്മദത്തിലൂടെ മഞ്ജു വാര്യരെ കണ്ടപ്പോള്‍ തോന്നിയ അനുഭവങ്ങളടക്കം പങ്കുവെച്ചിരിക്കുകയാണ്.'കന്മദം' കാണുന്നതു വരെ സത്യത്തില്‍ മഞ്ജു വാര്യരെ പറ്റി വലിയ അഭിപ്രായമൊന്നും ഇല്ലായിരുന്നു. ശ്രീവിദ്യയും ശോഭനയും ഉര്‍വ്വശിയും ഗൗതമിയുമൊക്കെ ആയിരുന്നല്ലോ ആ തൊണ്ണൂറുകളിലെ മുതിര്‍ന്ന അഭിനേത്രികള്‍. മഞ്ജു വാരിയര്‍, ചിപ്പി, ആനി തുടങ്ങിയ കിലുകില പെമ്പിള്ളേരെ സീരിയസ് ആക്‌റ്റേഴ്‌സ് ആയി കണ്ടു തുടങ്ങിയിരുന്നില്ല അന്നൊന്നും. പക്ഷെ, 'കന്മദ'ത്തിലും 'പത്ര'ത്തിലുമൊക്കെ കണ്ടപ്പോള്‍, കൊള്ളാലോ എന്ന് തോന്നി തുടങ്ങി. അപ്പോഴേക്കും പക്ഷെ, മഞ്ജു ദിലീപിനെ കല്യാണം കഴിച്ച് രംഗം വിട്ടിരുന്നു.

അത് കഷ്ടായീലോ എന്നും 'പത്രം' കണ്ടപ്പോള്‍ തോന്നാതിരുന്നില്ല. പാവം, ഒന്ന് അഭിനയിച്ച് തുടങ്ങീതേ ഉണ്ടായിരുന്നുള്ളൂ എന്നും. ഒരു പക്ഷേ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ 'അട്ടിമറി'കളില്‍ ഒന്നായിരിക്കും മഞ്ജു വാര്യരുടെ 'സ്‌പെക്റ്റാക്കുലര്‍ റിട്ടേണ്‍.' വിവാഹിതയായി രംഗം വിട്ട നടി വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമോചിതയായി അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നത് അപൂര്‍വ സംഭവമൊന്നുമല്ലെങ്കിലും, ആ വരവ് മിക്കവാറും അമ്മ റോളുകളിലോ അല്ലെങ്കില്‍ പരമാവധി ചേച്ചി റോളുകളിലോ മാത്രമാവാറാണു പതിവ്.

ആ പതിവിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണല്ലോ മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്. കുടുംബം എന്ന സ്ഥാപനത്തെയും നന്മ നിറഞ്ഞ, ത്യാഗരൂപിണിയായ, മാതൃസ്‌നേഹം വാര്‍ന്നൊഴുകുന്ന കുടുംബിനി എന്ന സ്റ്റീരിയോടൈപ്പിനേയും എത്ര നൈസായിട്ടാണു മഞ്ജു വാര്യര്‍ എടുത്ത് ദൂരെ കളഞ്ഞത് എന്നതിലാണ് ഇപ്പോള്‍ എനിക്ക് അവരോടുള്ള ആരാധന. അജ്ജാതി ഒരു വെച്ചു കെട്ടും ഇല്ലാതെ തന്നെ, മകളെ അച്ഛന്റെ കയ്യിലേല്‍പ്പിച്ച് ഇറങ്ങിപ്പോന്ന് തനിക്ക് വേണ്ടി ജീവിക്കാന്‍ ഒരു സ്ത്രീക്ക് കഴിയുമെന്നും, അതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മഞ്ജു വാര്യര്‍ മലയാളികള്‍ക്ക് കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.

manju warrier comeback videos and photos hits social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES