മഞ്ജു വാര്യര്‍, വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം 'ഫൂട്ടേജ്' റിലീസിനൊരുങ്ങുകയാണ്. എ സെര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സെന്‍സേഡ് വിത്ത്' എന്ന തലക്കെട്ടൊടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ താരം പങ്കുവച്ചു. ഏറെ കലാപരമായിട്ടാണ് എ' സര്‍ട്ടിഫിക്കറ്റ് വിവരം പോസ്റ്ററില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.സെന്‍സര്‍ ബോര്‍ഡ് പറയുന്നതിന് മുന്‍പ് തന്നെ പോസ്റ്ററില്‍ 18+ എന്ന് വച്ച് അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധ നേടിയിരുന്നു.
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഹൈറ്റ്‌സ് മാര്‍ക്കറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിരവധി പ്രൊമോഷന്‍ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.
ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്. .കോ പ്രൊഡ്യൂസര്‍- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - അനീഷ് സി സലിം. ഷബ്ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-രോഹിത് കൃഷ്ണന്‍, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്സ് - മിന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡി ഐ - കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് -രമേശ് സി പി, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്നിവേശ്,സൗണ്ട് ഡിസൈന്‍-നിക്സണ്‍ ജോര്‍ജ്, സൗണ്ട് മിക്സ്- സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍,അസോസിയേറ്റ് എഡിറ്റര്‍ -ആള്‍ഡ്രിന്‍ ജൂഡ്, ഗാനങ്ങള്‍- ആസ് വി കീപ്‌സെര്‍ച്ചിംഗ്, പോസ്റ്റേഴ്‌സ് -എസ്തറ്റിക് കുഞ്ഞമ്മ,പി ആര്‍ ഒ - എ.എസ് ദിനേശ്, ശബരി, മാര്‍ക്കറ്റിംഗ് -ഹൈറ്റസ്.