മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്ക് വക്കുന്ന പോസ്റ്റുകളാണ് വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.സോഷ്യല്‍ മീഡിയയിലും സജീവമാണ് മഞ്ജു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ആര്‍ട്ട്വര്‍ക്ക് പങ്കിടുകയാണ് താരം.
'പ്രണയത്തില്‍ എന്തു ചെയ്താലും അത് നന്നാകും...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മഞ്ജുവാര്യര്‍ തന്റെ പെയിന്റിംഗ് ആര്‍ട്ട്വര്‍ക്ക് പങ്കിട്ടിരിക്കുന്നത്. പുറം തിരിഞ്ഞിരിക്കുന്ന പെണ്‍കുട്ടിയാണ് ചിത്രത്തില്‍. വാബി സാബി, ആര്‍ട്ട്, ബിഗിനര്‍, ഇമ്പെര്‍ഫെക്റ്റ് എന്നീ ഹാഷ് ടാഗുകളും നല്‍കിയാണ് മഞ്ജുവിന്റെ പോസ്റ്റ്. ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ കുറിക്കുന്നത്.
അഭിനേത്രി, നര്‍ത്തകി, ഗായിക എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുള്ള മഞ്ജു മുമ്പും പെയിന്റിംഗും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. വായനാദിനത്തോട് അനുബന്ധിച്ച് താന്‍ വരച്ച ചിത്രം മുമ്പ് പങ്ക് വച്ചിട്ടുണ്ട്.