മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി. മരക്കാരുടെ പിന്‍മുറക്കാരിയായ കൊയിലാണ്ടി നടുവത്തുര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാര്‍ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു ഹര്‍ജി. ചിത്രത്തിന്റെ പ്രദര്‍ശനം തടയണം, കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് മുഫീദയുടെ ഹര്‍ജിയില്‍ പറഞ്ഞത്. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അനാവശ്യമായി കത്രിക വെയ്ക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡും നിലപാടെടുത്തിട്ടുണ്ട്. മാര്‍ച്ച് 26-നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, മഞ്ജു വാര്യര്‍, പ്രഭു, മധു, സിദ്ദിഖ്, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.