ഗോളിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു; ജനകന്‍,ഡോക്ടര്‍ ലൗ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ രജിത്ത് മേനോന്‍ വിവാഹിതനായി

Malayalilife
topbanner
ഗോളിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു; ജനകന്‍,ഡോക്ടര്‍ ലൗ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ രജിത്ത് മേനോന്‍ വിവാഹിതനായി

കമലിന്റെ സംവിധാനത്തില്‍ ഗോള്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് രജിത്ത് മേനോന്‍. താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. ശ്രുതി മോഹന്‍ദാസാണ് രജിത്തിന്റെ വധു. സിനിമാസീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലായിരുന്നു താലികെട്ട് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. തുടര്‍ന്ന് അങ്കമാലി അഡ്ലക്സ് സെന്ററില്‍ മറ്റ് ചടങ്ങുകളും സല്‍ക്കാരവും ഉണ്ടായിരുന്നു. വിവാഹത്തിന് നടിമാരായ മിയ, കൃഷ്ണപ്രഭ, ശില്‍പബാല, അന്‍സിബ ഹസന്‍, സരയൂ, ശ്രുതിലക്ഷ്മി, നടന്‍ വിവേക് ഗോപന്‍ തുടങ്ങിയവരും എത്തിയിരുന്നു. 

ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്എന്നിങ്ങനെ മലയാളത്തില്‍ നിരവധി സിനിമകളില്‍ രജിത്ത് തിളങ്ങിയിട്ടുണ്ട്. തമിഴില്‍ നിനത്തത് യരോ ബോളിവുഡില്‍ സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്നീ സിനിമകളിലൂടെ അന്യഭാഷാ താരനിരയിലും രജിത്ത് തിളങ്ങുന്നു. ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദിയിലും രജിത്ത് അഭിനയിച്ച്കഴിഞ്ഞു. തൃശൂരില്‍ സ്വന്തമായി ഹോട്ടല്‍ ബിസിനസും രജിത്ത് നടത്തുന്നുണ്ട്. കൊച്ചി എംടി ഫിലിംസിലെ മിഥുന്‍ദേവും പാണ്ട ഡിസൈന്‍സും പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

marriage photos of young malayalam actor Rajith menon

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES