Latest News

വ്യക്തമായി റിസേര്‍ച്ച് നടത്തിയിരുന്നില്ല; എന്റെ ഭാഗത്താണ് തെറ്റാണ്; പണം ഇരട്ടിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ് പ്രൊമോട്ട് ചെയ്തതിന്റെ പേരില്‍ വിമര്‍ശനമെത്തിയോടെ പ്രതികരിച്ച് നടന്‍ മാത്യു തോമസ്

Malayalilife
 വ്യക്തമായി റിസേര്‍ച്ച് നടത്തിയിരുന്നില്ല; എന്റെ ഭാഗത്താണ് തെറ്റാണ്; പണം ഇരട്ടിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പ് പ്രൊമോട്ട് ചെയ്തതിന്റെ പേരില്‍ വിമര്‍ശനമെത്തിയോടെ പ്രതികരിച്ച് നടന്‍ മാത്യു തോമസ്

മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ യുവ നടന്‍മാരില്‍ ശ്രദ്ധേയനാണ് മാത്യു തോമസ്. പ്രേമലുവാണ് മാത്യുവിന്റേതായി മലയാളത്തില്‍ അവസാനം റിലീസ് ചെയ്ത സിനിമ.പുതിയ ചിത്രം കപ്പ് റിലീസിനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് യുവതാരം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ പണം ഇരട്ടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ ഗെയിം ആപ്ലിക്കേഷന്റെ പ്രമോഷന്‍ വീഡിയോ മാത്യു ചെയ്തിരുന്നു. 

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മാത്യു വലിയ രീതിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. അത് തന്റെ ഭാഗത്തെ തെറ്റാണെന്ന് ഇപ്പോള്‍ തുറന്ന് സമ്മതിച്ചിരിക്കുകയാണ് മാത്യു തോമസ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

ഓണ്‍ലൈന്‍ ഗെയിം ആപ്പ് പ്രമോട്ട് ചെയ്ത വിഷയത്തില്‍ എന്റെ ഭാഗത്താണ് തെറ്റ്. കാരണം ഞാന്‍ അതിനെ കുറിച്ച് വിശദമായ റിസേര്‍ച്ച് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനാണ് അതിന്റെ റെസ്പോണ്‍സിബിലിറ്റി ഏറ്റെടുക്കേണ്ടത്. എന്റെ മിസ്റ്റേക്കാണ്. ഇനി അത് കറക്ട് ചെയ്യണം'. മാത്യു തോമസ് അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.

mathew thomas reacted to online app

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES