Latest News

നടി മായാവിശ്വനാഥ് ബിഗ്‌ബോസിലേക്ക്?; സത്യവസ്ഥാ ഇത്; ഞെട്ടി ആരാധകര്‍; ഇനി സംഭവിക്കുന്നത് ഇത്; സത്യം വെളിപ്പെടുത്തി താരം

Malayalilife
നടി മായാവിശ്വനാഥ് ബിഗ്‌ബോസിലേക്ക്?; സത്യവസ്ഥാ ഇത്; ഞെട്ടി ആരാധകര്‍; ഇനി സംഭവിക്കുന്നത് ഇത്; സത്യം വെളിപ്പെടുത്തി താരം

മലയാള സിനിമ-ടെലിവിഷന്‍ രംഗത്ത് വളരെ വര്‍ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് മായ വിശ്വനാഥ്. അടുത്തിടെയാണ് തന്റെ വിശേഷങ്ങള്‍ പങ്കിടാനായി ഒരു യുട്യൂബ് ചാനല്‍ മായ ആരംഭിച്ചത്. അതിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ താരം പങ്കുവെക്കാറുമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മായയെ സീരിയലില്‍ കാണുന്നത്. ഇക്കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലില്‍ ഒരു നെഗറ്റീവ് റോളിലാണ് താരം എത്തിയത്. പിന്നീട് ആ സീരിയല്‍ അവസാനിക്കുന്നത് വരെ അതില്‍ ഉണ്ടായിരുന്നു. തന്റെ വിശേഷം എല്ലാം വീഡിയോയിലൂടെ പറയാറുള്ള താരം ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 7നിലേക്ക് പോകുന്നതിനെ കുറിച്ചുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

ഇന്‍സ്റ്റായിലും മറ്റ് യൂട്യൂബ് ചാനലുകളിലും താന്‍ ബിഗ് ബോസില്‍ പോകുന്നു എന്ന് തരത്തിലുള്ള വീഡിയോകള്‍ ഒക്കെ വന്നിരുന്നു. എന്നാല്‍ അതെല്ലാം തെറ്റായ വാര്‍ത്തകള്‍ ആണെന്നും. എത്ര കോടി തരാന്ന് പറഞ്ഞാലും ഇനി ബിഗ് ബോസിലേക്ക് ഇല്ലെന്നും പറഞ്ഞിരിക്കുകയാണ് താരം. അതിനുള്ള കാരണം എന്തെന്നും മായ തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ചോദിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് ഈ മറുപടി എന്ന് താരം പറയുന്നു. എവിടെയും വന്ന് പറഞ്ഞിട്ടില്ല ഞാന്‍ ബിഗ് ബോസില്‍ പോകുന്നുണ്ടെന്ന്. മല്ലു രേവതിയാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോകുന്നു എന്ന് വാര്‍ത്ത ആദ്യം ഇട്ടത്. രേവതി എന്റെ നല്ലൊരു സുഹൃത്താണ്. രേവതിക്കും എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ക്ക് ഞാന്‍ ബിഗ് ബോസില്‍ പോകുന്നത് ഇഷ്ടമാണ്.

എനിക്ക് ഇഷ്ടമായിരുന്നു ബിഗ് ബോസ്. ബിഗ് ബോസ് തുടങ്ങിയപ്പോള്‍ മുതല്‍ കാണുന്നതാണ്. എല്ലാം ഭാഷയില്‍ ഉള്ളതും കാണുമായിരുന്നു. എന്നെ ഈ സീസണ്‍ ഒഴിച്ച് ബാക്കി എല്ലാ സീസണിലും ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു. പക്ഷേ അവരോട് അവസാനമായി ഞാന്‍ പറഞ്ഞു ഞാന്‍ വരില്ല എന്ന്. 2020ല്‍ രഞ്ജിത് കുമാര്‍ ഒക്കെയുണ്ടായിരുന്ന സീസണില്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ സിസ്റ്ററിന്റെ മോന്റെ കല്ല്യാണം ആയതുകൊണ്ട് വരാന്‍ പറ്റില്ലാന്ന് പറഞ്ഞു. പക്ഷേ കല്ല്യാണത്തിന് ശേഷം അവര്‍ എന്നെ വീണ്ടും വിളിച്ചു. വരാമോ എന്ന് ചോദിച്ചിട്ട്. ഞാന്‍ ഓക്കെ പറഞ്ഞു. ഏഷ്യാനെറ്റിന്റെ പിആര്‍ഒ പ്രവീണാണ് വിളിച്ചത്. അണ്‍ എക്സപ്റ്റഡായി കയാറം എന്ന്. എന്നെ അടുത്ത് അറിയുന്നവര്‍ക്ക് അത് അറിയുകയും ചെയ്യുമായിരുന്നു. എല്ലാ ദിവസവും വിളിച്ചുകൊണ്ടിരുന്ന ഇവര്‍ പിന്നീട് വിളിക്കാതെ ആയി. അപ്പോള്‍ തന്നെ മനസ്സിലായി എന്തോ പറ്റിയെന്ന്. പക്ഷേ ഇതിലേക്ക് പോകുമെന്ന് കരുതി കുറെ സാധനങ്ങള്‍ വാങ്ങി. ചേച്ചിയുടെ ഹസ്ബന്‍ഡിന്റെ കൈയ്യില്‍ നിന്ന് കടം വാങ്ങിയാണ് അതെല്ലാം വാങ്ങിയത്. അവര്‍ പറഞ്ഞ സാധനങ്ങള്‍ എല്ലാം വാങ്ങി. തുണി വരെ തൈക്കാന്‍ കൊടുത്തിരുന്നു.

അത് കഴിഞ്ഞ് ഞാന്‍ അങ്ങോട്ട് വിളിക്കുന്നത് എന്താണ് കാര്യം എന്ന് ചോദിക്കാന്‍. അപ്പോഴാണ് പറയുന്നത് കണ്ണീല്‍ സൂക്കേട് വന്ന് കുറെ പേര് പോയി. അവരെ തന്നെ തിരികെ എടുക്കാനാണ് തീരുമാനം എന്ന്. എങ്കില്‍ അത് അവര്‍ക്ക് എന്നോട് ഒന്ന് പറയാമായിരുന്നു. എന്താ പറയാതെ ഒന്ന് ചോദിച്ചപ്പോള്‍ പുള്ളി പിന്നെ വിളിക്കാന്ന് പറഞ്ഞ് ഫോണ്‍ വെക്കുകയാണ് ചെയ്തത്. പിന്നീട് എല്ലാവരും പറഞ്ഞു പ്രവീണിനെ വിളിക്കാനും കാര്യം പറയാനും. പക്ഷേ അന്ന് ഞാന്‍ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ പ്രശ്നക്കാരിയായേനെ. പക്ഷേ അന്ന് എന്നെ കേറ്റാന്‍ പറ്റാതിരുന്ന സ്ഥലത്ത് പുതിയ ആളായാ രണ്ട് പേരെ കയറ്റി. അത് എങ്ങനെയാണ്. ഇതൊക്കെ അവിടെ നടക്കുന്ന ഒരു കളിയാണ്. അതുകൊണ്ട് തന്നെ ആ വൃത്തിക്കെട്ട ഗെയ്മില്‍ ഇനി ഞാന്‍ പോകില്ലാന്ന് തീരുമാനിച്ചു. ആറാമത്തെ സീസണില്‍ എന്നെ വിളിച്ചപ്പോള്‍ ഇനി വരില്ലാന്നും പറഞ്ഞിരുന്നു.

ആര് പറഞ്ഞാലും ഇനി ബിഗ് ബോസിലേക്ക് വരില്ല. പത്ത് കോടി തരാന്ന് പറഞ്ഞാലും വരില്ല. അതുകൊണ്ട് ബിഗ് ബോസിലേക്ക് വരില്ല. ഇനി അത് കാണത്തും ഇല്ല. ഞാന്‍ കണ്ടാലും കണ്ടില്ലെങ്കിലും ആര്‍ക്കും ഒന്നും ഇല്ലെന്ന് അറിയാം. ബിഗ് ബോസില്‍ വന്നവര്‍ക്ക് ആര്‍ക്കും കരിയര്‍ നന്നായി കണ്ടിട്ടില്ല. കരിയറില്‍ ആരെങ്കിലും നന്നായിട്ടുണ്ട്. എന്നെ എപ്പോഴും അഭിനേത്രിയായിട്ട് തന്നെ അറിഞ്ഞാ മതി. മരിക്കുന്നതും ക്യാമറയുടെ മുന്നില്‍ നിന്ന്് മരിക്കാനാണ് ആഗ്രഹം. അല്ലാതെ ബിഗ് ബോസിലേക്ക് ഞാനില്ല താരം പറഞ്ഞു. ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം,തന്മാത്ര, എന്നിങ്ങനെ നിരവധി സിനിമകളിലാണ് ചെറിയ കഥാപാത്രങ്ങളിലാണെങ്കിലും മായ അഭിനയിച്ചിട്ടുള്ളത്. നന്ദുവിനൊപ്പം ആള്‍രൂപങ്ങള്‍ എന്ന സിനിമയില്‍ ശക്തമായൊരു സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചും നടി പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നീട് മിനിസ്‌ക്രീന്‍ സീരിയലുകളില്‍ സജീവമാവുകയായിരുന്നു.

maya viswanath bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES