വിവാഹത്തെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് നടി മീനാക്ഷി അനൂപ്. വിവാഹത്തിന് സ്വര്‍ണം അണിയുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നും മകളുടെ വിവാഹത്തിനായി മാതാപിതാക്കള്‍ സാമ്പത്തികമായി കഷ്ടപ്പെടരുത് എന്നതാണ് തന്റെ ആഗ്രഹമെന്നും താരം വ്യക്തമാക്കി.
ഇത്രയും കാലം തന്നെ വളര്‍ത്തിയത് അച്ഛനും അമ്മയുമാണെന്നും ഇനിയങ്ങോട്ടുള്ള കാര്യങ്ങള്‍ തന്റെ ഉത്തരവാദിത്തമാണെന്നുമാണ് മീനാക്ഷി വിശ്വസിക്കുന്നത്. 'എനിക്ക് ഏറ്റവും യോജിച്ച ആളെ കണ്ടെത്താന്‍ എനിക്കല്ലേ സാധിക്കൂ? വിവാഹത്തിനായി മാതാപിതാക്കളെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കാന്‍ എനിക്കിഷ്ടമല്ല. അന്നത്തെ സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് വിവാഹം ലളിതമാക്കണോ ആഘോഷമാക്കണോ എന്ന് തീരുമാനിക്കാം,' മീനാക്ഷി പറഞ്ഞു.
വിവാഹശേഷം ഒരാളുടെ വീട്ടിലേക്ക് മറ്റൊരാള്‍ പോകുന്ന 'പറിച്ചുനടല്‍' രീതി വേണ്ടെന്ന നിലപാടാണ് മീനാക്ഷിയുടേത്. 'വിവാഹശേഷം രണ്ടുപേരും ചേര്‍ന്ന് പുതിയൊരിടത്തുനിന്ന് ജീവിതം തുടങ്ങുന്നതാണ് നല്ലത്. നിലവിലുള്ള ജീവിതരീതികള്‍ അതിനായി മാറേണ്ടി വരരുത്. സ്വന്തമായി ഒരു വീട് വേണമെന്നത് ചെറിയ പ്രായം മുതലേയുള്ള ആഗ്രഹമാണ്,' മീനാക്ഷി കൂട്ടിച്ചേര്‍ത്തു.
സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചിരിക്കുകയാണ് മീനാക്ഷി. സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമേ ഇനി മീനൂട്ടിയുടെ എക്‌സ്‌ക്ലൂസീവ് കണ്ടന്റുകള്‍ കാണാന്‍ സാധിക്കൂ.
താരങ്ങളായ ദിവ്യ ഉണ്ണി, അഹാന കൃഷ്ണ,? എന്നിവരെല്ലാം സബ്‌സ്‌ക്രിപ്ഷന്‍ വിഭാഗത്തില്‍ അവരുടെ സ്‌പെഷ്യല്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷിയുടെ സബ്‌സ്‌ക്രിപ്ഷന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം വൈറലായിരിക്കുകയാണ്. വൈറലാകാന്‍ കാരണമുണ്ട്, ഫേസ്ബുക്ക് ഗ്രൂപ്പ് ഒരുമാസം സബ്‌സ്‌ക്രൈബ് ചെയ്യണമെങ്കില്‍ 869 രൂപ നല്‍കണം.
ഇത് മറ്റുള്ളവരുടെ നിരക്ക് വച്ച് നോക്കുമ്പോള്‍ വളരെ കൂടുതലാണ്. രേണു സുധിയുടെ ഇന്‍സ്റ്രഗ്രാം അക്കൗണ്ടിന് ഒരു മാസം നല്‍കേണ്ടത് 170 രൂപയാണ്. അഹാന കൃഷ്ണണയ്ക്ക് 290 രൂപയാണ് വരിസംഖ്യ, ദിവ്യ ഉണ്ണിയുടെ പേജിന് 290 രൂപയാണ് മാസ വരി നല്‍കേണ്ടത്. ഇവരില്‍ നിന്നെല്ലാം ഉയര്‍ന്ന നിരക്കാണ് മീനാക്ഷിയുടെ അക്കൗണ്ടിനെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.