സൈബര്‍ സഹോദരങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയുമായി നടി മീരാ നന്ദന്‍; ഭര്‍ത്താവിനൊപ്പം ബീച്ച് വേക്കഷന്‍ ആഘോഷിക്കുന്ന താരം കൂടുതല്‍ ചിത്രങ്ങളുമായി വീണ്ടും; നടിക്ക് വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുമ്പോള്‍

Malayalilife
സൈബര്‍ സഹോദരങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയുമായി നടി മീരാ നന്ദന്‍; ഭര്‍ത്താവിനൊപ്പം ബീച്ച് വേക്കഷന്‍ ആഘോഷിക്കുന്ന താരം കൂടുതല്‍ ചിത്രങ്ങളുമായി വീണ്ടും; നടിക്ക് വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുമ്പോള്‍

വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നേരിട്ടത്തിന് പിന്നാലെ അതേ നാണയത്തില്‍ മറുപടി നല്‍കി നടി മീര നന്ദന്‍. ഹണിമൂണ്‍ ആഘോഷങ്ങളില്‍ നിന്നുള്ള ഗ്ലാമറസായ ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്നായിരുന്നു താരത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നത്. എന്നാല്‍, സമാനമായ വസ്ത്രങ്ങളിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് മീര തന്റെ നിലപാട് വ്യക്തമാക്കിയത്. കിഴക്കന്‍ ആഫ്രിക്കയിലെ മനോഹരമായ സീഷെല്‍സ് ദ്വീപിലാണ് മീര നന്ദനും ഭര്‍ത്താവ് ശ്രീജുവും ഹണിമൂണ്‍ ആഘോഷിക്കുന്നത്. 

2024 ജനുവരിയില്‍ വിവാഹിതരായ ഇരുവരുടെയും ഹണിമൂണ്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ആഘോഷിക്കപ്പെടുന്നത്. ഈ യാത്ര വൈകിയെങ്കിലും, ഒട്ടും നഷ്ടബോധം തോന്നുന്നില്ലെന്ന് മീര തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളില്‍ മീര ധരിച്ച വസ്ത്രങ്ങള്‍ 'അതീവ ഗ്ലാമറസാണ്' എന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തി. 

ഇത് 'സദാചാരവാദികള്‍ക്ക്' ഇടയില്‍ വലിയ ചര്‍ച്ചയാവുകയും, അവര്‍ താരത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണത്തിന് തുടക്കമിടുകയുമായിരുന്നു. മീര പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ബോക്‌സുകളിലൂടെ നിരവധി പേര്‍ താരത്തെ അവഹേളിക്കുകയും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തു.
 

meera nandan shares honeymoon trip photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES