തന്മാത്ര സിനിമയിലെ ലേഖ, കുടുംബവിളക്ക് സീരിയലിലെ സുമിത്ര തുടങ്ങി നടി മീര വാസുദേവന്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ ഏറെ ജനപ്രിയമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച് പോയ നടി പിന്നീട് കുറേ കാലം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ശേഷം തിരിച്ച് വരവ് നടത്തിയതാവട്ടെ മിനിസ്‌ക്രീനിലും. എന്നാല്‍ അതുവരെ ഉണ്ടായിരുന്നതിനെക്കാളും താരമൂല്യമാണ് മീരയ്ക്ക് സീരിയലിലൂടെ ലഭിച്ചത്.
വര്‍ഷങ്ങളോളം മീര കുടുംബവിളക്കിലെ സുമിത്രയായി ജീവിച്ചു. കുടുംബവിളക്കിന്റെ ഉള്‍പ്പടെ നിരവദി സീരിയലുകളുടെ ക്യാമറമാന്‍ ആയ വിപിനാണ് മീരയുടെ ഭര്‍ത്താവ്. 2024 ല്‍ ആണ് മീര വാസുദേവന്റെയും വിപിന്റെയും വിവാഹം കഴിഞ്ഞത്. മീരയെക്കാള്‍ പ്രായം കുറഞ്ഞ ആളാണെങ്കിലും, അവരുടെ പ്രണയവും പക്വതയും അതിലും മുകളിലായിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള മനോഹര നിമിഷത്തെ കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെ കുറിച്ചും മീര വാസുദേവന്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വാചാലയായി. മീരയുടെ സ്‌നേഹത്തെ കുറിച്ച് വിപിനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇപ്പോഴിതാ ഫാദേ്സ് ഡേയില്‍ വിപിന് ആശംസകറിയിച്ച് മീര പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. 'അരിഹയ്ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങള്‍. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതല്‍ അര്‍ഥം നല്‍കി. നിരുപാധികമായ സ്‌നേഹവും, കരുതലും,ഞങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും അര്‍ത്ഥവും നല്‍കുന്നു വിപിന്‍. അരിഹക്കും എനിക്കും ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങള്‍ കൂടെയുള്ളപ്പോള്‍ ഏറെ മനോഹരമാണ്. നിങ്ങളെ ഞങ്ങളുടെ അരികില്‍ കാണാനും ഞങ്ങളുടെ ഹോം എന്ന് വിളിക്കാനും കഴിയുന്നതില്‍ അനുഗ്രഹീതരാണ്. ഞങ്ങള്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു അച്ഛാ! ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്റെ പ്രിയപ്പെട്ട വി. എന്നും എന്നെന്നും ഞങ്ങളുടേത് മാത്രമായിരിക്കുക' മീര കുറിച്ചു.
പ്രമുഖ ഛായാഗ്രഹകന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ അഗര്‍വാള്‍ ആയിരുന്നു മീര വാസുദേവന്റെ ആദ്യ ഭര്‍ത്താവ്. 2005 ല്‍ വിവാഹിതരാവുകയും 2010 ല്‍ ആ ബന്ധം വേര്‍പിരിയുകയും ചെയ്തു. 2012 ല്‍ നടനും മോഡലുമായ ജോണ്‍ കൊക്കനുമായുള്ള വിവാഹം നടന്നു. ആ ബന്ധത്തിലാണ് മീരയ്ക്ക് മകന്‍ പിറന്നത്. 2016 ല്‍ ജോണ്‍ കൊക്കനുമായി വേര്‍പിരിഞ്ഞതിന് ശേഷം മീര മകനൊപ്പം സിംഗിള്‍ ലൈഫ് ജീവിക്കുകയായിരുന്നു. ഇപ്പോള്‍ മകനും മീരയ്ക്കും കൂട്ടാണ് വിപിന്‍.