പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മേഘ്‌ന രാജ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയെയായിരുന്നു താരം വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരു യാത്രയായത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ചിരുവും മേഘ്‌നയും വിവാഹിതരായത്. ഇവരുടെ പ്രണയകഥകളെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.ചിരഞ്ജീവി സര്‍ജയുടെ മരണം ആ കുടുംബത്തെ ഉലച്ചിരുന്നു. മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയാണെന്നതായിരുന്നു ആരാധകരെ ഏറെയും വേദനിപ്പിച്ച കാര്യം. ഗര്‍ഭിണിയായ അവസ്ഥയില്‍ ഭര്‍ത്താവ് മരിച്ചത് മേഘ്നയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
കഴിഞ്ഞ ദിവസം തന്റെ സീമന്തം ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം എത്തിയിരുന്നു. ആചാരപ്രകാരമുളള ചടങ്ങുകളായിരുന്നു നടന്നത്..ഭര്‍ത്താവിന്റെ അസാന്നിധ്യത്തിലും ചീരുവിനെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു മേഘ്‌ന. ചടങ്ങില്‍ ചീരുവിന്റെ കട്ട് ഔട്ട് നിര്‍ത്തി അതിന് അരികിലാണ് മേഘ്‌ന ഇരുന്നത്.പച്ചയും മജന്തയും നിറമുളള സാരി അണിഞ്ഞിയാരിന്നു ചടങ്ങില്‍ മേഘ്‌ന. കയ്യില്‍ പച്ച നിറത്തിലെ വളകള്‍. കഴുത്തില്‍ നൂലുപോലത്തെ മാല. മുഖത്ത് കണ്‍മഷി ഇല്ലാതെ യാതൊരു മേക്കപ്പുമില്ലാതെയായിരുന്നു താരം ചടങ്ങില്‍. നെറ്റിയില്‍ ഒരു പൊട്ടു മാത്രം. തന്റെ നിറവയറില്‍ കൈചേര്‍ത്ത് പുഞ്ചിരിക്കുന്ന ചിത്രങ്ങളൊക്കെ മേഘ്‌ന പങ്കുവച്ചിട്ടുണ്ട്.
എല്ലാ ചിത്രത്തിന്റെയും ബാക്ഗ്രൗണ്ടില്‍ ചിരുവിന്റെ ചിത്രങ്ങള്‍ കാണാം. ചിത്രങ്ങളിലൊക്ക മേഘ്‌നയ്‌ക്കൊപ്പം ചിരുവിനെയും കാണാം. ആചാരങ്ങള്‍ പാലിച്ചുകൊണ്ടുളള ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. എന്നാലിപ്പോള്‍ സുഹൃത്തുക്കളെയൊക്കെ പങ്കെടുപ്പിച്ച് മറ്റൊരു ബേബിഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. വലിയ ഹാളിലാണ് പാര്‍ട്ടി. ബേബി ഷവര്‍ ആഘോഷത്തിനൊപ്പം ചിരു വിന്റെ അനിയന്‍ ധ്രുവയുടെ പിറന്നാളും ആഘോഷമാക്കുന്നുണ്ട്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദിയില്‍ ചിരു സര്‍ജ്ജയുടെ ചിത്രമാണ് ഭംഗിയില്‍ വച്ചിരിക്കുന്നത്.
അരികില്‍ ഇല്ലെങ്കിലും മനസ്സു കൊണ്ട് എല്ലാവരുടയും ഉളളില്‍ ചിരു ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്. പീച്ച് നിറത്തിലെ ഗൗണ്‍ ആണ് മേഘ്ന അണിഞ്ഞിരുന്നത്. സുഹൃത്തുക്കളൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത്തവണയും എല്ലാ ചിത്രങ്ങളിലും ഒപ്പം ചിരുവും ഉണ്ട്. നിറവയറോടെ പുഞ്ചിരിച്ച് നില്‍ക്കുന്ന മേഘ്നയെ കാണുമ്പോള്‍ ആ കുടുംബം മേഘ്നയെ എങ്ങിനെ നോക്കുന്നുവെന്ന് അറിയാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മനോഹരമായ പീച്ച്് റിത്തിലെ ഗൗണിലും ഇളം നീല നിറത്തിലെ ഗൗണിലും സുന്ദരിയായ മേഘ്നയെ ചിത്രങ്ങളില്‍ കാണാം. ഒപ്പം ധ്രുവിന്റെ പിറന്നാളും ആഘോഷമാക്കുന്നുണ്ട്. നടന്‍ അര്‍ജ്ജുന്‍ സര്‍ജ്ജയും കുടുംബവും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.