നിര്‍മാതാവ് കിരീടം ഉണ്ണിയുടെ മകന്റെ വിവാഹവേദിയില്‍ തിളങ്ങി എണ്‍പതുകളിലെ നായികമാര്‍; മേനകയ്ക്കും സുരേഷിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് കാര്‍ത്തികയും വിന്ദുജാമേനോനും ശ്രീലക്ഷ്മിയും സോനാനായരും അടങ്ങിയ താരങ്ങള്‍

Malayalilife
 നിര്‍മാതാവ് കിരീടം ഉണ്ണിയുടെ മകന്റെ വിവാഹവേദിയില്‍ തിളങ്ങി എണ്‍പതുകളിലെ നായികമാര്‍; മേനകയ്ക്കും സുരേഷിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് കാര്‍ത്തികയും വിന്ദുജാമേനോനും ശ്രീലക്ഷ്മിയും സോനാനായരും അടങ്ങിയ താരങ്ങള്‍

ണ്‍പതുകളിലെ സൂപ്പര്‍നായികമാര്‍ ഒന്നിച്ച് പൊതുവേദികളില്‍ എത്തുന്നത് വളരെ വിരളമായാണ്. പഴയകാല നായിമാര്‍ ഇടയ്ക്കിടെ റിയൂണിയനുകള്‍ നടത്തുന്ന വാര്‍ത്തകള്‍ വരാറുണ്ട്. എന്നാലിപ്പോളിതാ ഒരുപറ്റം നായികമാര്‍ ഒന്നിച്ചെത്തിയ ഒരു വിവാഹ വിരുന്നിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.

നിര്‍മാതാവ് കിരീടം ഉണ്ണിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രിയനായികമാര്‍.കാര്‍ത്തിക, മേനക,  വിന്ദുജാമേനോന്‍, ശ്രീലക്ഷ്മി, സോനാനായര്‍ എന്നിവരെല്ലാം ചടങ്ങിനെത്തി.

ഇടക്കാലത്ത് മേനക അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നെങ്കിലും കാര്‍ത്തിക സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അപൂര്‍വ്വമായി മാത്രമേ കാര്‍ത്തികയെ പൊതുവേദികളില്‍ കാണാറുള്ളൂ.സുരേഷ്‌കുമാറും മേനകയും മകള്‍ രേവതിയും ഭര്‍ത്താവ് നിതിനും വിവാഹച്ചടങ്ങില്‍ സംബന്ധിച്ചു..മേനക,കാര്‍ത്തിക ,ശ്രീലക്ഷ്മി ചിപ്പി,വിന്ദുജ,സോനാനായര്‍ എന്നിവര്‍ക്കൊപ്പം രേവതിയും നിതിനും സുരേഷ്‌കുമാറും ഫോട്ടോയ്ക്ക് പോസ് ചെയ്തത് കൌതുകമായി.

എണ്‍പതുകളിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു കാര്‍ത്തിക. വിവാഹശേഷം അഭിനയജീവിതത്തോട് പൂര്‍ണ്ണമായി വിട പറഞ്ഞ് സിനിമയില്‍ നിന്നും പൊതുപരിപാടികളില്‍ നിന്നുമെല്ലാം മാറി നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്ക് ഇന്നും ഏറെയിഷ്ടമാണ് ഈ നടിയെ. അപൂര്‍വ്വമായി വിവാഹവേദികളിലോ മറ്റോ എത്തുന്ന കാര്‍ത്തികയുടെ ചിത്രങ്ങള്‍ പോലും ആരാധകര്‍ക്ക് ആഘോഷമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sona Nair (@sona_nair_official)

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Film Views (@filmviewsfans)

Read more topics: # കാര്‍ത്തിക
menaka karthika chippymenaka karthika chippy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES