എംജി ശ്രീകുമാര്‍ - ലേഖ പ്രണയം ഇത്ര വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ചര്‍ച്ചയാണ്. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം പല തവണകളായി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതുമാണ്.25 വര്‍ഷം മുന്‍പാണു വനിതയിലൂടെ എം.ജി. ശ്രീകുമാറും ലേഖയും വിവാഹിതരാണെന്ന വാര്‍ത്ത വനതിയിലൂടെ പുറത്ത് വന്നത്. ഇന്നിപ്പോള്‍ പ്രണയത്തിന്റൈ 40 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇരുവരും വീണ്ടും വനിതക്ക് വേണ്ടി മനസ് തുറക്കുകയാണ്.
25 വര്‍ഷം മുന്‍പാണു വനിതയിലൂടെ ഞങ്ങള്‍ വിവാഹിതരാണെന്ന വാര്‍ത്ത പുറത്തു വന്നത്. അതിനും 14 വര്‍ഷം മുന്‍പേ ഒന്നിച്ചു ജീവിതം തുടങ്ങിയവരാണ് ഇവര്‍. ഫോണിലൂടെയാണ് തങ്ങളുടെ സൗഹൃദം ആരംഭിച്ചതെന്ന് ലേഖ ശ്രീകുമാര്‍ ഓര്‍ത്തെടുത്തു. ആ സമയത്ത് വ്യക്തിപരമായ ചില സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നുപോയിരുന്നതെന്നും, വീട്ടില്‍ അച്ഛനോടും അമ്മയോടും പറയാന്‍ മടിച്ച പല കാര്യങ്ങളും എം.ജി. ശ്രീകുമാര്‍ക്ക് മുന്നില്‍ തുറന്നുപറയാന്‍ കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.
സൗഹൃദം എപ്പോള്‍ പ്രണയമായി മാറിയെന്ന് തിരിച്ചറിഞ്ഞില്ലെന്നും, എന്നാല്‍ എം.ജി. ശ്രീകുമാറിന് വിവാഹാലോചനകള്‍ വരുന്ന സമയത്താണ് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തിലെടുത്തതെന്നും ലേഖ വ്യക്തമാക്കി. ശ്രീക്കുട്ടന് കല്യാണാലോചനകള്‍ വരുന്ന സമയമാണ്. എല്ലാ ഫോട്ടോയും എന്നെ കാണിക്കും. 'ആരേയും ഇഷ്ടപ്പെട്ടില്ലേ?' എന്ന് ചോദിച്ചപ്പോള്‍, 'എല്ലാ മുഖത്തും നിന്നെയാണ് കാണുന്നത്' എന്നായിരുന്നു എം.ജി.യുടെ മറുപടി. ആ മറുപടി ഹൃദയത്തില്‍ തൊട്ടതായും ലേഖ അനുസ്മരിച്ചു.
തന്റെ ഇഷ്ടം വ്യക്തമാക്കിയ എം.ജി. ശ്രീകുമാര്‍, ലേഖയുടെ മകള്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ വിവാഹത്തിന് കാത്തിരിക്കാന്‍ തയ്യാറായിരുന്നു. 'ഞാന്‍ നില്‍ക്കുമ്പോള്‍ ശ്രീക്കുട്ടന്‍ വേറെ വിവാഹം കഴിക്കില്ല എന്ന് തോന്നിയതുകൊണ്ട് അമേരിക്കയിലേക്ക് തിരിച്ചുപോയി.
പക്ഷെ പ്രണയത്തിന് അതൊരു തടസ്സമായില്ല. ആ പ്രണയമാണ് ഇന്നും ഞങ്ങളെ രണ്ടുപേരെയും ചേര്‍ത്തുനിര്‍ത്തുന്നത്,' ലേഖ പറഞ്ഞു. വീട്ടില്‍ അമ്മ മാത്രമാണ് തങ്ങളുടെ പ്രണയത്തെ പൂര്‍ണ്ണമായി പിന്തുണച്ചത്. ഇനി സിനിമയില്‍ പാട്ടുപാടാന്‍ അനുവദിക്കില്ലെന്ന് വരെ സിനിമാ മേഖലയിലുള്ളവര്‍ പറഞ്ഞതായും എം.ജി. ശ്രീകുമാര്‍ പറഞ്ഞു. സിനിമയില്ലെങ്കില്‍ ഗാനമേളകളിലൂടെ ജീവിച്ചോളാമെന്ന് ധൈര്യത്തോടെ അവരോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് ലേഖ താമസിച്ചിരുന്നത്. എസ്ബിടിയിലെ ജോലി കഴിഞ്ഞു ഫ്‌ലാറ്റിലേക്കു പോകും. പലവട്ടം ആളുകള്‍ തടഞ്ഞിട്ടുണ്ട്, കാറിന്റെ ചില്ലുവരെ പൊട്ടിച്ചു. പിന്നെ മൂന്നു വര്‍ഷം ചെന്നൈ വടപഴനിയില്‍ താമസിച്ചു. അതിനു ശേഷമാണു മൂകാംബികയില്‍ വച്ചു വിവാഹിതരായത്. അന്നു സോഷ്യല്‍ മീഡിയ ഇല്ലായിരുന്നുവെന്നും ഗായകന്‍ പങ്ക് വച്ചു.