Latest News

പാപ്പനും കൂട്ടരും എത്തി; പൂരം കൊടിയേറാനുള്ള പൂരമ്പറമ്പും റെഡി; ആട് 3യില്‍ ജോയിന്‍ ചെയ്ത് ജയസൂര്യ; പാലക്കാട് ഒരുക്കിയ കിടിലന്‍ സെറ്റിന്റെ കിടിലന്‍ വീഡിയോ പങ്ക് വച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ 

Malayalilife
പാപ്പനും കൂട്ടരും എത്തി; പൂരം കൊടിയേറാനുള്ള പൂരമ്പറമ്പും റെഡി; ആട് 3യില്‍ ജോയിന്‍ ചെയ്ത് ജയസൂര്യ; പാലക്കാട് ഒരുക്കിയ കിടിലന്‍ സെറ്റിന്റെ കിടിലന്‍ വീഡിയോ പങ്ക് വച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ 

ലയാള സിനിമാ പ്രേമികളുടെ ഇഷ്ട ഫ്രാഞ്ചൈസിയായ 'ആട്' സിനിമയുടെ മൂന്നാം ഭാഗം ചിത്രീകരണം പുരോഗമിക്കുകയാണ്..ആട് 3 യ്ക്കായി ഒരുങ്ങുന്ന സെറ്റിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് മിഥുന്‍.   പാലക്കാട് നിന്നുള്ള സിനിമയുടെ കിടിലിന്‍ സെറ്റിന്റെ ചിത്രങ്ങളടക്കമുളള വീഡിയോയാണ് മിഥുന്‍ പങ്കിട്ടിരിക്കുന്നത്. പ്രി-പ്രൊഡക്ഷന്‍ വര്‍ക്കുകളടക്കമുള്ള ഏതാനും ഭാഗങ്ങളും ആട് ആദ്യഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും ചില സീനുകളും ഉള്‍പ്പടുത്തിയുള്ളതാണ് വീഡിയോ.

 ''ആട് 3 റീസ്റ്റാര്‍റ്റഡ്...'' എന്ന ക്യാപ്ഷനൊപ്പം ഹാര്‍ട്ട് ഇമോജിയും ജയസൂര്യ അടക്കമുള്ള താരങ്ങളുടെ പേരുകളും പങ്കിട്ടാണ് മിഥുന്റെ കുറിപ്പ്. ജയസൂര്യ സിനിമയില്‍ ജോയിന്‍ ചെയ്തുവെന്ന് മിഥുന്റെ പോസ്റ്റിലൂടെ വ്യക്തം.പാപ്പനെത്തി എന്ന് കുറിച്ച് വിജയ് ബാബുവും ജയസൂര്യ സെറ്റിലെത്തിയ ചിത്രം പങ്ക് വച്ചിട്ടുണ്ട്.

ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, രഞ്ജി പണിക്കര്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സൃന്ദ, ബിജുകുട്ടന്‍, സുധി കോപ്പ, ഹരികൃഷ്ണന്‍ എന്നിവരോടൊപ്പം കുറച്ച് സര്‍പ്രൈസ് താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഏതായാലും ഷാജി പാപ്പനെയും കൂട്ടുകാരെയും ഉടനെ കാണാമെന്നുള്ള സന്തോഷത്തിലാണ് ആരാധകര്‍. 

ആദ്യ ഭാഗത്തിന് ജനപ്രീതി ലഭിച്ചതോടെ ജയസൂര്യയുടെ ഷാജി പാപ്പനും പാപ്പന്റെ കൂട്ടാളികളും അതിലെ നര്‍മ്മരസമുള്ള സംഭാഷണങ്ങളും എന്തിന് അതിലെ ജയസൂര്യയുടെ ?കോസ്റ്റ്യൂമുകള്‍ പോലും ട്രെന്‍ഡിംഗായി. രണ്ടാം ഭാഗം സൂപ്പര്‍ഹിറ്റ് ശ്രേണിയില്‍ പെടാന്‍ അതുകൊണ്ടു തന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അന്നുമുതല്‍ സിനിമയുടെ മൂന്നാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. അതിനാല്‍ മൂന്നാം ഭാഗം അണിയറിയില്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള അപ്‌ഡേഷനുകള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 

 </p>

Read more topics: # 'ആട്' 3
midhun manuel jayasurya aadu 3

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES