നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. ഇപ്പോള്‍ നവ്യ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ കൃഷ്ണഭഗമാന്റെ അത്ഭുതങ്ങളെ പറ്റി നടി വെളിപ്പെടുത്തിയിരിക്കയാണ്.
2010ല്‍ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. സായ് കൃഷ്ണ എന്നൊരു മകനുമുണ്ട് താരത്തിന്. ഷിര്‍ദി സായ് ബാബയുടെയും കൃഷ്ണന്റെയും ഭക്ത ആയതിനാലാണ് നവ്യ മകന് സായ് കൃഷ്ണ എന്ന പേരിട്ടത്. നന്ദനമെന്ന സിനിമയിലൂടെയാണ് നവ്യയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്. ഇതില്‍ കൃഷ്ണഭക്തയായ ബാലാമണിയെയാണ് നവ്യ അവതരിപ്പിച്ചത്. ഈ ചിത്രത്തില്‍ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നവ്യക്ക് ലഭിച്ചു. യഥാര്‍ഥ ജീവിത്തിലും ഭക്തിയുടെ കാര്യത്തില്‍ നവ്യ ഒരു ബാലാമണി തന്നെയാണ്.
ഇപ്പോള്‍ ജീവിതത്തില്‍ കൃഷ്ണഭഗവാന്റെ അത്ഭുതങ്ങളെപറ്റി നവ്യ വെളിപ്പെടുത്തിയിരിക്കയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യം വ്യക്തമാക്കിയത്. കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. തന്റെ ജീവിതത്തില്‍ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും നടന്നിട്ടുള്ളത് വ്യാഴാഴ്ചയാണ് എന്ന് നവ്യ പറ്യുന്നു. വിവാഹം, സിനിമയിലേക്കുള്ള വരവ് എന്നിവയ്ക്ക് പുറമേ നോര്‍മല്‍ ഡെലിവറിയിലൂടെ മകന്‍ സായ്കൃഷ്ണ ജനിച്ചത് പോലും വ്യാഴാഴ്ചയാണ് എന്നത് തനിക്ക് അത്ഭുതമാണ്. അവന്റെ നാള്‍ കൃഷ്ണന്റെ നാളായ രോഹിണിയും. ബാക്കിയുള്ളവര്‍ക്ക് ഇതെല്ലാം ഒരു തമാശയായി തോന്നാം. പക്ഷേ, എനിക്ക് കൃഷ്ണന്റെ അദ്ഭുതങ്ങളായി മാത്രമേ കാണാന്‍ കഴിയൂ എന്ന് നവ്യ പറയുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് നവ്യ നായര്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം ഒരുത്തീ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നാടന്‍ പെണ്‍കുട്ടിയായിട്ടാണ് നവ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.