മലയാളത്തിന്റെ പ്രിയ നടി മിയ ജോര്‍ജ് പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നാല് വയസ്സുകാരനായ മകന്‍ ലൂക്ക ജോസഫ് ഫിലിപ്പ് പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മിയ കുറിച്ചത് 'മകന്‍ ഒരു ഫൊട്ടോഗ്രാഫറായി മാറുമ്പോള്‍...' എന്നാണ്. കൂടാതെ 'യു ആര്‍ മൈ പംകിന്‍ പംകിന്‍' എന്ന ഗാനവും താരം മകനുവേണ്ടി സമര്‍പ്പിക്കുകയും ചെയ്തു.
അമ്മയുടെ അതിമനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയ ലൂക്കയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകരും സഹതാരങ്ങളുമാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്. 2021-ലാണ് മിയ ജോര്‍ജ്, ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പിനൊപ്പം തങ്ങളുടെ ആദ്യത്തെ കുഞ്ഞ് ലൂക്ക ജോസഫ് ഫിലിപ്പിനെ സ്വാഗതം ചെയ്തത്. ഗര്‍ഭകാലത്തെക്കുറിച്ചുള്ള വിശേഷങ്ങളും പ്രസവശേഷമുള്ള മകന്റെ ക്യൂട്ട് ചിത്രങ്ങളും മിയ മുന്‍പും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മിയ, അടുത്തിടെ ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'തലവന്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമ തിരക്കിനിടയിലും കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെക്കുന്നതില്‍ മിയ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ലൂക്കയിലെ 'കുഞ്ഞു ഫോട്ടോഗ്രാഫറെ' പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍കൊണ്ട് നിറയുകയാണ് ഇപ്പോള്‍ മിയയുടെ സോഷ്യല്‍ മീഡിയ പേജുകള്‍.