ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ദൃശ്യവിരുന്ന് 'സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10' മണ്‍സൂണ്‍ ഫെസ്റ്റിവലില്‍ അതിഥിയായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു.സംഗീത മാമാങ്കത്തില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. അദ്ദേഹത്തെ കൂടാതെ പോപ് ഗായിക ഉഷാ ഉതുപ്പ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷന്‍ കുമാര്‍ എന്നിവരും പങ്കെടുത്തിരുന്നു. ഇപ്പോളിതാ പരിപാടിയിലെ ചില നിമിഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ വര്‍ഷ ആണ് പരിപാടിയുടെ് അവതരാകയായി എത്തുന്നത്. മോഹന്‍ലാലിനെ ആദ്യമായി നേരില്‍ കണ്ട സന്തോഷം പങ്കിടുന്ന വര്‍ഷയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
'ലാലേട്ടാ... ചോദിക്കുന്നത് തെറ്റാണെങ്കില്‍ സോറി. എനിക്കിത് ഭയങ്കര മൊമന്റാണ്. വിരോധമില്ലെങ്കില്‍ ഞാന്‍ ഒന്നു കെട്ടിപ്പിടിച്ചോട്ടെ?' എന്നായിരുന്നു വര്‍ഷയുടെ ചോദ്യം. 'ഞാന്‍ ഇത് എന്തുകൊണ്ട് പിടിക്കുന്നില്ലെന്നാ ആലോചിക്കുന്നത്,' എന്നായിരുന്നു ലാലേട്ടന്റെ മറുപടി.
എന്റെ ജീവിതത്തിലെ ഏറ്റവും മാജിക്കലായ നിമിഷങ്ങള്‍,' എന്നാണ് മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെ വര്‍ഷ വിശേഷിപ്പിക്കുന്നത്.വെറും വര്‍ഷ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വര്‍ഷ ആദ്യം ശ്രദ്ധ നേടിയത്. രസകരമായ കണ്ടന്റുകളിലൂടെ ശ്രദ്ധ നേടിയ വര്‍ഷയെ തേടി കൂടുതല്‍ അവസരങ്ങള്‍ എത്തുകയായിരുന്നു. സമീപകാലത്ത് ബൊഗെയ്ന്‍വില്ല, ഗെറ്റ് സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളിലും വര്‍ഷ വേഷമിട്ടിരുന്നു.