ദിവസങ്ങള്‍ക്കു മുമ്പാണ് മോഹന്‍ലാലിന്റെ അമ്മ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും സ്ട്രോക്കിലൂടെ നഷ്ടപ്പെട്ട സംസാര ശേഷി അമ്മയ്ക്ക് തിരിച്ചുകിട്ടിയെന്നുമുള്ള വാര്‍ത്ത പുറത്തു വന്നത്. ഇപ്പോഴിതാ, ആ സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ ഒരു മരണ വാര്‍ത്തയാണ് അമ്മയേയും നടന്‍ മോഹന്‍ലാലിനേയും വേദനയിലാഴ്ത്തി പുറത്തു വന്നിരിക്കുന്നത്. അമ്മ ശാന്തകുമാരിയുടെ മൂത്ത ചേട്ടന്‍ ഗോപിനാഥന്‍ നായര്‍ മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്.
കുട്ടിക്കാലം മുതല്‍ക്കെ മോഹന്‍ലാലിന് ഏറെ അടുപ്പമുള്ള അമ്മാവനായിരുന്നു ഗോപിനാഥന്‍ നായര്‍. മാതാ അമൃതാനന്ദമയിയുടെ കഠിന ഭക്തനായിരുന്ന ഗോപിനാഥന്‍ നായരുടെ കൈപിടിച്ചാണ് മോഹന്‍ലാല്‍ ആദ്യമായി അമ്മയുടെ ആശ്രമത്തില്‍ പോകുന്നതും ഇപ്പോഴും ആ ഭക്തി തുടരുന്നതും. അമൃതാനന്ദമയി അമ്മയോടുള്ള ആ ഭക്തിയും വിശ്വാസവുമാണ് തന്റെ അമ്മയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തുറന്നു പറയുകയും ചെയ്തിരുന്നു.
അതേ സമയം, ഇന്ന് പുലര്‍ച്ചെയാണ് ഗോപിനാഥന്‍ നായരുടെ മരണം സംഭവിച്ചത്. പ്രായാധിക്യം മൂലമായിരുന്നു മരണം. 93 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. വര്‍ഷങ്ങളോളം മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു. അമ്മാവനിലൂടെ അമൃതാനന്ദമയി അമ്മയുടെ ഭക്തനായി മോഹന്‍ലാല്‍ മാറിയിട്ട് അന്‍പത്തിഅഞ്ചു വര്‍ഷത്തോളം പിന്നിട്ടുകഴിഞ്ഞു. അമ്മാവനിലൂടെ തിരിച്ചറിഞ്ഞ ആ അമ്മയുടെ സാന്നിധ്യവും ഭക്തിയും ഇന്നും മോഹന്‍ലാല്‍ തുടരുന്നുണ്ട്. അമൃതാനന്ദമയി അമ്മയുമായി മോഹന്‍ലാലിനെ കൂട്ടിച്ചേര്‍ത്ത കണ്ണിയാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
അമൃതയിലെ ചികിത്സയിലൂടെയാണ് തന്റെ അമ്മയെ തിരിച്ചുകിട്ടിയതെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ട്രോക്ക് വന്ന് 13 വര്‍ഷത്തോളം കിടപ്പിലായിരുന്ന അമ്മയുടെ ചികിത്സ കൊച്ചി അമൃതാ ആശുപത്രിയിലെ ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു. അമ്മയെ അമൃതയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോള്‍ ഇതു തനിക്കൊരു വീട് പോലെ തന്നെയായിരുന്നു. അമ്മയുടെ മുറിയുടെ ഓപ്പോസിറ്റായിരുന്നു മോഹന്‍ലാലിനും മുറിയൊരുക്കിയത്. അമ്മയുടെ ചികിത്സാക്കാലത്തുടനീളം അദ്ദേഹമായിരുന്നു ആശുപത്രിയില്‍ കൂട്ടിരുന്നതും. 13 വര്‍ഷം മുമ്പ് അമ്മയ്ക്ക് സംഭവിച്ച സ്‌ട്രോക്കിനു ശേഷം ജീവിതത്തിലേക്ക് അമ്മയെ തിരിച്ചെത്തിക്കുവാന്‍ സാധിച്ചത് ഈ ചികിത്സയിലൂടെയാണ്. ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ആണ് തനിക്ക് അമ്മയെ തിരിച്ചു നല്‍കിയത് എന്നാണ് മോഹന്‍ലാല്‍ നന്ദിയോടെ പറഞ്ഞത്. ന്യൂറോ വിഷയങ്ങള്‍ ആയി സംസാരിയ്ക്കാന്‍ ആകാത്ത അവസ്ഥയായിരുന്നു അമ്മയ്ക്ക്. അതില്‍ ഏറെ സഹായിച്ചത് അമൃതയിലെ ന്യൂറോ ഡോക്ടര്‍മാര്‍ ആണ്.
എന്നാല്‍, ഇന്ന് ഞാന്‍ ലോകത്തിന്റെ ഏതു കോണിലിരുന്ന് ഫോണ്‍ ചെയ്യുമ്പോഴും അമ്മക്ക് സംസാരിക്കാന്‍ ആകും. അമ്മയുടെ അടുത്തെത്തുമ്പോള്‍ വാത്സല്യത്തോടെയുള്ള പെരുമാറ്റം കിട്ടാനും സഹായിച്ചത് മാതാ അമൃതാനനന്ദമയി ദേവിയുടെ കൃപയും ഇവിടുത്തെ ഡോക്ടര്‍മാര്‍ നല്‍കിയ സേവനം കൊണ്ടാണ് ലാലേട്ടന്‍ പറയുന്നു. അമൃതാനന്ദമയി ദേവിയുടെ ഭക്തനായി താന്‍ മാറിയിട്ട് അന്‍പത്തിരണ്ടുവര്‍ഷങ്ങള്‍ പിന്നിട്ടുവെന്ന് അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് അദ്ദേഹം പറഞ്ഞത്. അമ്മാവന്‍ ആണ് തന്നെ ആദ്യമായി അവിടേക്ക് കൂട്ടി കൊണ്ട് പോയതെന്നും, ഇന്ന് ഈ വേദിയില്‍ നില്‍ക്കാന്‍ കാരണം അമ്മയുടെ കരുണ ആണെന്നും മോഹന്‍ലാല്‍ അമ്മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വെളിപ്പെടുത്തലിനൊപ്പം കൂട്ടിച്ചേര്‍ത്തു.