മലയാളം- തെലുങ്ക് ഭാഷകളില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബഡ്ജറ്റ് ചിത്രമായ ഋഷഭ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം പ്രശസ്തനായ തെലുങ്ക് യുവതാരവും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നു.ഇത് വിജയ് ദേവരക്കൊണ്ടയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറുത്തു വന്നു കൊണ്ടിരിക്കുന്നത്.
മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകന്‍ ആയാണ് വിജയ് ദേവരക്കൊണ്ട ഈ ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് നിലവില്‍ ലഭിക്കുന്ന് സൂചന. ആക്ഷന്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്ന സിനിനമയായിരിക്കും ഇതെന്നും കൂടാതെ ഒരു അച്ഛന്റെയും മകന്റെയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഋഷഭ. കന്നഡ സംവിധായകനായ നന്ദകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാണം എ വി എസ് സ്റ്റുഡിയോയുടെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിങ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. അച്ഛന്‍- മകന്‍ ബന്ധത്തിന്റെ കഥ തലമുറകളിലൂടെ പറയുന്ന ഒരു എപിക് ഇമോഷണല്‍ ഡ്രാമയായിരിക്കും ഈ ചിത്രമെന്നും, അതോടൊപ്പം തന്നെ ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രം ഒരു വമ്പന്‍ ദൃശ്യ വിസ്മയമായി ഒരുക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്നും മോഹന്‍ലാല്‍ ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് വെളിപ്പെടുത്തിയിരുന്നു.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിക്കൊപ്പം മോഹന്‍ ലാല്‍ തകര്‍ത്താടിയ സിനിമയാണ് ജില്ല. വിജയിയുടെയും മോഹന്‍ ലാലിന്റെയും അച്ഛന്‍ മകന്‍ കോംബോ അന്ന് വന്‍ ഹിറ്റായിരുന്നു. അത്തരത്തിലുളള സിനിമയായിരിക്കും ഇതെന്ന തരത്തിലൂളള പ്രതീക്ഷയിലും ആകാംശയിലൂമാണ് ആരാധകര്‍