മകള്‍ വിസ്മയയുടെ ആദ്യ സിനിമയുടെ സെറ്റില്‍ അതിഥിയായി എത്തി മോഹന്‍ലാല്‍. കുട്ടിക്കാനത്ത് സിനിമയുടെ ലൊക്കേഷനിലാണ് മോഹന്‍ലാല്‍ എത്തിയത്. സംവിധായകന്‍ ജൂഡ് ആന്തണിയുമായി സിനിമയുടെ വിശേഷങ്ങള്‍ പങ്കിടുന്ന താരത്തിന്റെ വിഡിയോ ഫാന്‍സ് പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ വിസ്മയ സിനിമയിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. വിസ്മയയുടെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചതുമുതല്‍ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. മീനു എന്ന പെണ്‍കുട്ടിയായി ചിത്രത്തില്‍ വിസ്മയ എത്തുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയില്‍ മോഹന്‍ലാലും അതിഥിവേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.വീഡിയോ പുറത്ത് വന്നതോടെ ഈ ചര്‍ച്ചയ്ക്കും ചൂട് പിടിക്കുകയാണ്.