Latest News

എന്റെ പേജില്‍ ഇങ്ങനെയൊക്കെ വന്ന് എഴുതാന്‍ നാണമില്ലേ സുഹൃത്തേ; നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും; മോണ്‍സ്റ്റര്‍ സോംബി പടമെന്ന പരിഹാസ കമന്റിട്ടവന് വൈശാഖിന്റെ മറുപടി

Malayalilife
എന്റെ പേജില്‍ ഇങ്ങനെയൊക്കെ വന്ന് എഴുതാന്‍ നാണമില്ലേ സുഹൃത്തേ; നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും; മോണ്‍സ്റ്റര്‍ സോംബി പടമെന്ന പരിഹാസ കമന്റിട്ടവന് വൈശാഖിന്റെ മറുപടി

മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടില്‍ 'മോണ്‍സ്റ്റര്‍' റിലീസിന് ഒരുങ്ങുകയാണ്. 'പുലിമുരുകന്' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയിലാണ് ആരാധകരും. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത് ചിത്രത്തിനെതിരെയുള്ള പരിഹാസ കമന്റും അതിന് സംവിധായകന്‍ നല്‍കിയ മറുപടിയുമാണ്. മോണ്‍സറ്ററിനെക്കുറിച്ചുള്ള പോസ്റ്റിന് താഴെയാണ് കമന്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

'മോണ്‍സ്റ്റര്‍' സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതൊരു സോംബി ചിത്രമാണെന്ന പ്രചാരണം നടന്നിരുന്നു. ഇത് സോംബി പടമല്ല സാധാരണ ത്രില്ലര്‍ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് സംവിധായകന്‍ വൈശാഖ് രംഗത്തെത്തിയിരുന്നു. വീണ്ടും സോംബി പടമെന്ന് പറഞ്ഞെത്തിയ കമന്റിന് ആണ് വൈശാഖ് മറുപടി നല്കിയത്.  മോഹന്‍ലാലിന്റെ ഫാന്‍ പേജുകളിലാണ് കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്.

കമന്റ്:

സോംബി വരുന്നു..... സോംബി വരുന്നു..... സോംബി വരുന്നു..... കേരളത്തില്‍ തിയേറ്ററുകളില്‍ 21ന് സോംബി ഇറങ്ങുന്നു. സിംഗ് സിംഗ് ലക്കി സിംഗ്... വെറും 8 കോടി ബജറ്റില്‍ സോംബി എത്തുന്നു...

വൈശാഖിന്റെ മറുപടി:

എന്റെ പേജില്‍ വന്ന് 'സോംബി' എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ... ഇത് സോംബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിനു മുമ്പും പല തവണ പറഞ്ഞിട്ടുള്ളതാണ്... പിന്നെ നിങ്ങള്‍ ഇത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍, അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും... ഐ ലവ് യൂ ബ്രോ...

അതേസമയം, ഒക്ടോബര്‍ 21ന് ആണ് മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ എത്തുന്നത്. 'പുലിമുരുകന്' ശേഷം വൈശാഖ്-ഉയദകൃഷ്ണ-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്നതിനാല്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാസ്വാദകര്‍. ഇങ്ങനെയൊരു പ്രമേയം മലായളത്തില്‍ ആദ്യമാണ് എന്നാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പറഞ്ഞത്.

mohanlals monster movie social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES