Latest News

താരരാജാക്കന്മാര്‍ പ്രതിഫലം പകുതിയാക്കിയപ്പോള്‍ പ്രതിഫലം കൂട്ടിയും അഭിനേതാക്കള്‍; കോവിഡില്‍ താരങ്ങളുടെ പ്രതിഫലം എങ്ങനെയെന്ന് അറിയാം

Malayalilife
താരരാജാക്കന്മാര്‍ പ്രതിഫലം പകുതിയാക്കിയപ്പോള്‍ പ്രതിഫലം കൂട്ടിയും അഭിനേതാക്കള്‍; കോവിഡില്‍ താരങ്ങളുടെ പ്രതിഫലം എങ്ങനെയെന്ന് അറിയാം

ല്ലാ തൊഴില്‍ മേഖലയിലെന്നതുപോലെ കോവിഡ് സിനിമാമേഖലകളിലും സൃഷ്ടിച്ച പ്രതിസന്ധികള്‍ ചില്ലറയല്ല. പ്രമുഖ താരങ്ങള്‍ മാത്രമാണ് ആവശ്യത്തിന് ബാങ്ക് ബാലന്‍സുള്ളതിനാല്‍ സന്തോഷത്തോടെ കോവിഡില്‍ വീട്ടിലിരുന്നത്. ജൂനിയര്‍ താരങ്ങളും പിന്നണി പ്രവര്‍ത്തകരുമെല്ലാം പട്ടിണിയും പ്രാരാബ്ദവുമായി സിനിമയില്ലാത്തതിനാല്‍ ബിസിനസിലേക്കും കച്ചവടത്തിലേക്കുമെല്ലാം തിരിഞ്ഞിരുന്നു. കോവിഡ് രൂക്ഷമായി തുടരുന്നതിനിടയിലും സിനിമയ്ക്ക് മെല്ലെ ജീവന്‍ വച്ച് തുടങ്ങിയിരിക്കയാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധികളുള്ളതിനാല്‍ നടന്‍മാരെല്ലാം പ്രതിഫലം കുറച്ചാണ് സിനിമയോട് സഹകരിച്ചത്.

എന്നാല്‍ കോവിഡ്  കാലത്തും പല നടന്മാരും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍  തന്റെ പ്രതിഫലം പകുതിയാക്കിയപ്പോള്‍ മറ്റു ചിലര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല എന്ന ആക്ഷേപമുണ്ടായി. ജോജു ജോര്‍ജ്ജ് ടൊവിനോ എന്നീ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാതെ കൂട്ടിയിരുന്നു. 75 ലക്ഷം എന്നത് ഒരു കോടിയാക്കി ടൊവിനോ കൂട്ടിയപ്പോള്‍ 45 ലക്ഷം 50 ലക്ഷമാക്കുകയായിരുന്നു ജോജു എന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാലിത് വിവാഹമായതോടെ ജോജു, ടോവീനോ ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതിഫലം കുറയ്ക്കുകയും അത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു

ഇപ്പോഴിതാ നടന്‍ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി നിര്‍മാതാവ് രംഗത്ത്. ബൈജു അഭിനയിച്ച മരട് 357 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് പരാതിയുമായി തന്റെ സംഘടനയെ സമീപിച്ചത്. തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് ആരോപണം. ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളത് എന്നാണ് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പെടെ നിര്‍മാതാവ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലന്നാണ് ബൈജുവിന്റെ നിലപാടെന്നും അറിയുന്നു.


 

mollywood stars remuneration in covid situation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES