Latest News

മീനുകുട്ടിയുടെ താരാരാധനയ്ക്ക് ശേഷം ഒരുങ്ങുന്ന ഷിബു അണിയറയില്‍ നിന്നും തീയേറ്ററിലേക്ക്; ദിലീപിന്റെ കടുത്ത ആരാധകന്റെ കഥ പറയുന്ന ഷിബുവിലെ ആദ്യ ഗാനം ഉടന്‍ പുറത്തിറങ്ങും

Malayalilife
മീനുകുട്ടിയുടെ താരാരാധനയ്ക്ക് ശേഷം ഒരുങ്ങുന്ന ഷിബു അണിയറയില്‍ നിന്നും തീയേറ്ററിലേക്ക്; ദിലീപിന്റെ കടുത്ത ആരാധകന്റെ കഥ പറയുന്ന ഷിബുവിലെ ആദ്യ ഗാനം ഉടന്‍ പുറത്തിറങ്ങും

താരാരാധനയുടെ ആഘോഷവും ആഴവും സിനിമയില്‍ കൊണ്ടുവന്ന ചിത്രമാണ് ലാലേട്ടന്റെ ആരാധിക മീനുകുട്ടിയുടെ കഥ പറഞ്ഞ മോഹന്‍ലാല്‍. മഞ്ജുവാര്യരും ഇന്ദ്രജിത്തും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് മൂവിയായിരുന്നു മോഹന്‍ലാല്‍. അടുത്തയായി അണിയറയില്‍ ഒരുങ്ങുകയാണ് ജനപ്രിയ നായകന്‍ ദിലീപിന്റെ കടുത്ത ആരാധകന്റെ കഥ പറയുന്ന ഷിബു. ദിലീപ് ആരാധകനായി എത്തുന്ന സിനിമ മോഹിയായ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അര്‍ജുനും ഗോകുലുമാണ്. ഇരുവരും ഇതിന് മുമ്പ് സംവിധാനം ചെയ്ത് സിനിമയാണ് 32 ാം അദ്ധ്യായം 23ാം വാക്യം. 

ദിലീപിനോടുള്ള ആരാധന മൂത്ത് സിനിമ പഠിക്കാന്‍ പോകുന്ന് സാധാരണക്കാരനായ ഒരു യുവാവിന്റെ കഥയാണ് ഷിബു. പാലക്കാടിന്റെ പശ്ചാത്താലത്തിലൊരുങ്ങുന്ന ചിത്രമാണിത്. തീയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു. 90 കളിലെ ദിലീപിന്റെ സിനിമകള്‍ കണ്ട് ആരാധകനായി മാറുന്നു. പ്ലസ് ടു കഴിഞ്ഞ് ദിലീപിനെ നായകനാക്കി സിനിമാ സംവിധാനം ചെയ്യണമെന്നതാണ് സ്വപ്നം. 

ചിത്രത്തിന്റെ ആദ്യ ഗാനം ഉടന്‍ പുറത്തിറങ്ങും. തട്ടത്തിന്‍ മറയത്തിലൂടെ സംഗീതലോകത്തേക്ക് കടന്നു വന്ന് സച്ചിന്‍ വാര്യരാണ് ചിത്രത്തില്‍ സംഗീതമൊരുക്കുന്നത്.  കാര്‍ത്തിക് ആലപിച്ച ഗാനമാണ് ഉടന്‍ പുറത്തിറങ്ങുന്നത്. ഷിബുവിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് പ്രണീഷ് വിജയനാണ്. പുതുമുഖം കാര്‍ത്തിക്കാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. കാര്‍ഗോസ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Read more topics: # movie,# malayalam,# shibu,# dileep,# releasing soon
movie,malayalam,shibu,dileep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES