നടനും എംഎല്‍എയുമായ മുകേഷിന്റെ വ്യക്തിജീവിതം പല തവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മുകേഷിന് രണ്ട് തവണ വിവാഹിതനായ ആളാണ്. രണ്ട് ബന്ധങ്ങളും വിവാഹ മോചനത്തില്‍ എത്തിയത് കൊണ്ട് തന്നെ അത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തു. നടി സരിത ആണ് മുകേഷിന്റെ ആദ്യ ഭാര്യ. അവര്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ ആയിരുന്നു. 1988-ല്‍ ആയിരുന്നു മുകേഷിന്റെയും സരിതയുടെയും വിവാഹം. ശ്രാവണ്‍ മുകേഷ്, തേജസ് മുകേഷ് എന്നിങ്ങനെ രണ്ടു മക്കളാണ് മുകേഷിന്. 2011-ല്‍ ആണ് ഇരുവരും വേര്‍പിരിഞ്ഞത്.
ഇവരുടെ മൂത്ത മകന്‍ ശ്രാവണ്‍ അഭിനയ രംഗത്ത് സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സുമതി വളവ് എന്ന സിനിമയില്‍ ശ്രാവണ്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. പുതിയ അഭിമുഖത്തില്‍ മാതാപിതാക്കളെക്കുറിച്ച് മകന്‍ ശ്രാവണ്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.രാത്രി വളരെ വൈകി ഫോണ്‍ ചെയ്യുന്നവരോട് മുകേഷ് ദേഷ്യപ്പെടുന്ന കാര്യം ഏവര്‍ക്കും അറിയാം. '11 മണിക്ക് ശേഷം അച്ഛന്‍ സീരിയസാണ്. അതിന് മുമ്പ് തമാശയാണ്. ഉറങ്ങുന്ന സമയത്ത് ഇതേ പോലെ വിളിയോ സംസാരമോ ആണെങ്കില്‍ പുള്ളി സീരിയസാണ്. വിളിച്ചാല്‍ അന്തസുണ്ടോടാ എന്ന് ഞങ്ങളോടും ചോദിക്കും. കാരണം വിദേശത്തും ഇവിടെയുമായി സമത്തില്‍ ഒന്നര മണിക്കൂര്‍ വ്യത്യാസമുണ്ടല്ലോ.
അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനെക്കുറിച്ചും ശ്രാവണ്‍ സംസാരിച്ചു. അത് വാര്‍ത്തയായത് ഞങ്ങളുടെ മാതാപിതാക്കള്‍ സെലിബ്രിറ്റികള്‍ ആയത് കൊണ്ടാണ്. വേര്‍പിരിയല്‍ സമയത്ത് ഏത് മാതാപിതാക്കളും കുട്ടികളും നേരിടുന്നത് ഒരേ പ്രശ്‌നമാണ്. അത് ജീവിതത്തിലെ വേറൊരു ഭാ?ഗമാണ്. അത് സ്‌ട്രോങ് ആക്കി. രണ്ട് പേരും അവരുടെ രീതിയില്‍ ട്രൈ ചെയ്തു. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. നെ?ഗറ്റീവായി ഒന്നും ഞാന്‍ എടുക്കാറില്ല. എല്ലാവര്‍ക്കും പ്രശ്‌നമുണ്ടാകും. അതില്‍ നിന്നും പഠിച്ച് എന്തെങ്കിലും പോസിറ്റീവായ കാര്യം എടുക്കുകയാണെങ്കില്‍ അത് ഉപകരിക്കും.
ഞങ്ങളുടെ പഠന കാര്യങ്ങള്‍ അച്ഛനും അമ്മയും ചര്‍ച്ച ചെയ്തിട്ടുണ്ട്. തീരുമാനം എടുക്കുക അമ്മയാണ്. ഞങ്ങള്‍ നോര്‍മലായാണ് ഇടപഴകുന്നത്. അച്ഛനും അമ്മയുമുണ്ട്. സംസാരിക്കുന്നുണ്ട്. സെപറേറ്റഡ് ആണെന്നൊന്നും ഞങ്ങള്‍ മനസില്‍ വെക്കാറില്ലെന്നും ശ്രാവണ്‍ പറഞ്ഞു.
ഇതിനിടെ മുകേഷ് മകന്‍ സിനിമയിലേക്ക് വന്നതിനിക്കുറിച്ച് പങ്ക് വച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.ശ്രാവണ്‍ വളരെ സജീവമായ ഡോക്ടറാണ്.
അവന്റെ മനസിലെപ്പോഴും സിനിമയുണ്ടായിരുന്നു. അച്ഛാ എനിക്ക് വളരെ സീരിയസായൊരു കാര്യം പറയാനുണ്ടെന്ന് കുറച്ചുനാള്‍ മുമ്പ് ശ്രാവണ്‍ എന്നോട് പറഞ്ഞു.ജീവിതകാലം മുഴുവന്‍ അല്ല, മൂന്നാല് സിനിമയില്‍ അഭിനയിക്കണമെന്ന്.പക്ഷേ ഒരുപാട് പേര്‍ എതിര്‍ക്കുന്നുണ്ടെന്ന്.
അവന്റെ അമ്മയും എതിര്‍ക്കുന്നുണ്ടാകാം. അച്ഛന്‍ എന്നെ മനസിലാക്കണം, എനിക്ക് അഭിനയിച്ചേ പറ്റൂവെന്ന് പറഞ്ഞു.നീ ഈ ജോലി എന്‍ജോയ് ചെയ്യുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു.കളഞ്ഞിട്ട് വരാന്‍ പറഞ്ഞു. അങ്ങനെയാണ് പറഞ്ഞത്