നാലു വര്‍ഷം മുമ്പ് 2021 ഫെബ്രുവരിയില്‍ ആയിരുന്നു നാദിര്‍ഷയുടെ മൂത്തമകള്‍ ആയിഷ വിവാഹിതയായത്. ഇപ്പോഴിതാ, നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞ് ജനിച്ചതോടെ നാദിര്‍ഷ അപ്പൂപ്പനും ആയിരിക്കുകയാണ്. എന്നാല്‍ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാത്ത നടന്‍ പേരക്കുട്ടിയുടെ പേരിടല്‍ ചടങ്ങ് അതീഗംഭീരമാക്കി തന്നെ മാറ്റുകയായിരുന്നു. കൊച്ചിയില്‍ വച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ഈ ആഘോഷ നിമിഷത്തിന് കൊഴുപ്പുകൂട്ടി നാദിര്‍ഷയും ഇളയ മകള്‍ ഖദീജയും പാട്ടുകള്‍ പാടുന്നതുമായ വീഡിയോകളെല്ലാം പുറത്തു വന്നിട്ടുണ്ട്. ആ കാഴ്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നതും.
വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലിനെയാണ് ആയിഷ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹമാമാങ്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. നാദിര്‍ഷയുടെ ഉറ്റ സ്നേഹിതനും നടനും ആയ ദിലീപും കുടുംബവും സംബന്ധിച്ച വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. വിവാഹ നിശ്ചയം മുതല്‍, മൈലാഞ്ചി കല്യാണവും വിവഹ റിസ്പഷനും അങ്ങനെ, അങ്ങനെ ഒരുപാട് ചടങ്ങുകളിലൂടെ ആയിരുന്നു ആയിഷയുടെയും ബിലാലിന്റെയും വിവാഹം നടന്നത്. ആയിഷയുടെ വിവാഹ വസ്ത്രവും വരന്‍ നല്‍കിയ ആഭരങ്ങളെയും കുറിച്ചെല്ലാം ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോള്‍ ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ ആണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ബിലാലിന്റെയും ആയിഷയുടെയും 2020 നവംബറില്‍ വിവാഹ നിശ്ചയം നടന്നത്. നാദിര്‍ഷായുടെ അടുത്ത സുഹൃത്തും നടനുമായ ദിലീപ് കുടുംബ സമേതം ചടങ്ങിനെത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യ മാധവനും മകള്‍ മീനാക്ഷിക്കുമൊപ്പമാണ് താരം എത്തിയത്. നടി നമിത പ്രമോദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2021 ഫെബ്രുവരിയില്‍ ആയിരുന്നു വിവാഹ മാമാങ്കം നടക്കുന്നത്. ദിവസങ്ങള്‍ നീണ്ടു നിന്ന ആഘോഷ ചടങ്ങില്‍ മീനാക്ഷിയും താരമായിരുന്നു. മീനാക്ഷിക്ക് ഒപ്പം ചടങ്ങില്‍ മുഴുവനും നമിത ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഇടയ്ക്ക് പ്രിയ കൂട്ടുകാരിയോട് കുശലം പറഞ്ഞും മറ്റും ഇരുവരും ക്യമറ ശ്രദ്ധ നേടിയെടുത്തു. ബ്രൈഡ്‌സ് ഗ്യാങ്ങിന്റെ ചിത്രങ്ങളും അതിവേഗം ആണ് വൈറല്‍ ആയത്.
നാദിര്‍ഷായുടെ രണ്ടുമക്കളില്‍ മൂത്തയാളായ ആയിഷ സ്റ്റൈലിസ്റ്റും ഓണ്‍ലൈന്‍ വസ്ത്ര ബ്രാന്‍ഡ് ഉടമയും കൂടിയാണ്. മറ്റുള്ളവരെ ഒരുക്കി കൈയ്യടി നേടിയ ആയിഷ സ്വന്തം വിവാഹത്തിലും ആ സ്റ്റൈല്‍ കാണിച്ചിരുന്നു. സ്വര്‍ണ്ണത്തില്‍ മുങ്ങിയെത്തിയ ആയിഷയുടെ വിവാഹ ചടങ്ങിന്റെ വീഡിയോകള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഇടക്ക് എത്താറുണ്ട്. വിവാഹത്തിന് വളരെ മനോഹരമായ ഡിസൈനില്‍ ഉള്ള വലിയ ഒരു നെക്ളേസ് ആണ് ബിലാല്‍ ആയിഷക്ക് മഹര്‍ നല്‍കിയത്. വിവാഹശേഷം ഹണിമൂണിനായി ബിലാലും ആയിഷയും തെരഞ്ഞെടുത്തത് താരങ്ങളുടെ അവധിക്കാല പറുദീസയായ മാല്‍ദീവ്സ് ആണ്. ഇരുവരുടെയും ഹണിമൂണ്‍ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൊതുവെ മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന താര പുത്രിയുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ പകര്‍ത്തിയത് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ചങ്കി മാത്യു ആണ്.