Latest News

വിരാട് കര്‍ണ്ണ നായകനാകുന്ന മിത്തോളജിക്കല്‍ ആക്ഷന്‍- അഡ്വഞ്ചര്‍; നാഗബന്ധം' കേരള വിതരണാവകാശം  സ്വന്തമാക്കി ഗുഡ് ഫെല്ലാസ് 

Malayalilife
 വിരാട് കര്‍ണ്ണ നായകനാകുന്ന മിത്തോളജിക്കല്‍ ആക്ഷന്‍- അഡ്വഞ്ചര്‍; നാഗബന്ധം' കേരള വിതരണാവകാശം  സ്വന്തമാക്കി ഗുഡ് ഫെല്ലാസ് 

അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സോഷ്യോ-ഫാന്റസി അഡ്വഞ്ചര്‍ ചിത്രം 'നാഗബന്ധം - ദി സീക്രട്ട് ട്രഷര്‍' ന്റെ കേരള വിതരണ അവകാശം സ്വന്തമാക്കി ഗുഡ് ഫെല്ലാസ്.ഇന്ത്യന്‍ സിനിമയില്‍ ഇന്നുവരെ കാണാത്ത ദൃശ്യവിസ്മയങ്ങളുമായി ഒരുങ്ങുന്ന ഈ പാന്‍-ഇന്ത്യന്‍ ചിത്രം ജൂലൈ മൂന്നിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. 

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും  ടീസറും പാട്ടുകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

മാത്രമല്ല,ചിത്രത്തിന്റെ പ്രീ റിലീസ് പ്രൊമോഷന്റെ ഭാഗമായി പ്രേക്ഷകര്‍ക്കായി വേറിട്ടൊരു മത്സരം ഒരുക്കിയിരിക്കുകയാണ് 'നാഗബന്ധം' ടീം. ഇതിലൂടെ ചിത്രത്തിനുള്ളിലെ നിഗൂഢതകളുടെ ചുരുളഴിക്കാനും അതിലൂടെ സമ്മാനങ്ങള്‍ കരസ്ഥമാക്കാനുമുള്ള അവസരം പ്രേക്ഷകര്‍ക്ക് ലഭിക്കുന്നു.

ചിത്രം റിലീസ് ചെയ്യാന്‍ പോകുന്ന തിയേറ്ററില്‍ പോയി അവിടെയുള്ള സിനിമയുടെ പോസ്റ്ററുകളിലെ ഡിജിറ്റല്‍ കോഡ് മൊബൈല്‍ വഴി സ്‌കാന്‍ ചെയ്താല്‍, ചിത്രത്തിന്റെ രഹസ്യങ്ങള്‍ നിറഞ്ഞ ലോകത്തേക്കുള്ള ഒരു ഗ്ലിംപ്‌സ് വീഡിയോ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. അത് കണ്ടതിന് ശേഷം അതിന്റെ കമന്റ് സെക്ഷനില്‍, പ്രേക്ഷകര്‍ക്ക് അവര്‍ക്ക് മനസിലായ രീതിയില്‍ ചിത്രത്തിന്റെ കഥ പ്രവചിക്കാം. കൃത്യമായ കഥ പ്രവചിക്കുന്നവര്‍ക്ക് വലിയ സമ്മാനങ്ങള്‍ നല്‍കുമെന്നാണ് 'നാഗബന്ധം' ടീം അറിയിച്ചിരിക്കുന്നത്. #GuessTheNBStory എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം പ്രേക്ഷകര്‍ തങ്ങള്‍ ഊഹിച്ചെടുക്കുന്ന കഥ കമന്റ് സെക്ഷനില്‍ രേഖപ്പെടുത്താന്‍ എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

വിരാട് കര്‍ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നഭ നടേഷ്, ഐശ്വര്യ മേനോന്‍, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കര്‍, ഋഷഭ് സാഹ്നി എന്നിവരോടൊപ്പം മറ്റ് പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു. പ്രമുഖ നിര്‍മാണ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ഉത്തരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോ ഒടിടി അവകാശവും, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാര്‍ മായും സ്വന്തമാക്കിക്കഴിഞ്ഞു.

അഭിഷേക് പിക്‌ചേഴ്‌സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്റെ ബാനറില്‍ കിഷോര്‍ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം, വമ്പിച്ച നിര്‍മാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാര്‍ത്ഥ പാന്‍-ഇന്ത്യന്‍ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്. 2026ല്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നായി അതിവേഗം മാറിയിരിക്കുകയാണ് 'നാഗബന്ധം'.

ഛായാഗ്രഹണം - സൗന്ദര്‍ രാജന്‍ എസ് , സംഗീതം - അഭേ, ജുനൈദ് കുമാര്‍, എഡിറ്റര്‍ - ആര്‍.സി. പനവ്, സിഇഒ - വാസു പൊടിനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അശോക് കുമാര്‍, സംഭാഷണങ്ങള്‍ - കല്യാണ്‍ ചക്രവര്‍ത്തി, കോസ്റ്റ്യൂം ഡിസൈനര്‍ - അശ്വിന്‍ രാജേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഭിനത്രി ജക്കല്‍, ആക്ഷന്‍- വെങ്കട്ട്, വ്‌ലാഡ് റിംബര്‍ഗ്, കെച്ച, തിരക്കഥ വികസനം - ശ്രവണ്‍, രാജീവ് എന്‍ കൃഷ്ണ, വിഎഫ്എക്‌സ് - തണ്ടര്‍ സ്റ്റുഡിയോസ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ - ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈന്‍ - കാനി സ്റ്റുഡിയോ. ഡിജിറ്റല്‍ : ഉണ്ണി രാജേന്ദ്രന്‍ 
പി ആര്‍ ഓ. ഐശ്വര്യ രാജ്

nagabandham movie release DATE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES