മലയാളികള്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും നോക്കി കാണാറുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഒട്ടേറെ സീസണുകള്‍ പിന്നിട്ടെങ്കിലും ബിഗ് ബോസ് എന്നും വളരെയധികം ജനപ്രീതിയോടെ മുന്നിട്ട് നില്‍ക്കുന്നു. അതിലെ മത്സരാര്‍ത്ഥികളില്‍ പലരെയും പ്രേക്ഷകര്‍ സീസണ്‍ കഴിഞ്ഞാലും മറക്കാറില്ല. അത്തരത്തില്‍ പേരുകേട്ട ആളുകളാണ് ഡോ. റോബിന്‍, രജത് കുമാര്‍ എന്നിവരൊക്കെ. അതുപോലെ തന്നെ യാതൊരു പശ്ചാത്തലവും ഇല്ലാതിരുന്നിട്ടും ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തി ആരാധകരെ ഉണ്ടാക്കിയെടുത്ത താരമായിരുന്നു നന്ദന.
പലര്‍ക്കും ബിഗ് ബോസില്‍ എത്തിയ ശേഷവും നന്ദന അപരിചിതയായിരുന്നു. എങ്കിലും ഹൗസില്‍ എത്തി ആദ്യ ദിനങ്ങള്‍ കൊണ്ട് തന്നെ താരം എല്ലാവരെയും കൈയിലെടുക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ നന്ദന ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം നിരവധി സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ പത്തരമാറ്റ് എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന് ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ ബ്രേക്ക് അപ്പ് ആയി എന്ന് പറഞ്ഞിരിക്കുകയാണ് പുതിയ വീഡിയോയിലൂടെ.
താരത്തിന്റെ വ്‌ലോഗുകളിലെല്ലാം പുള്ളിയുടെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷെ മുഖമോ പേരോ റിവീല്‍ ചെയ്തിരുന്നില്ല. വൈകാതെ തന്റെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പുള്ളിയെ കൊണ്ടുവരുമെന്നും നന്ദന അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ആ പ്രണയം തകര്‍ന്നുവെന്ന് പറയുകയാണ് പുതിയ വീഡിയോയിലൂടെ നന്ദന. ആര്‍ക്കും ഭാരമായി ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നന്ദന പുതിയ വീഡിയോയില്‍ പറഞ്ഞു. ഞാന്‍ ഒരു റിലേഷന്‍ഷിപ്പിലായിരുന്നു. ഞങ്ങള്‍ക്കിടയിലെ ചില പ്രശ്‌നങ്ങള്‍ കൊണ്ട് ആ ബന്ധം ഇപ്പോള്‍ സ്റ്റോപ്പ് ചെയ്തിരിക്കുകയാണ്. നിങ്ങള്‍ ഇനി ആ റിലേഷനെ പറ്റി എന്നോട് ചോദിക്കാതെ ഇരിക്കുന്നതാകും നല്ലത്. ചെറുതല്ല അല്‍പ്പം വലിയ പ്രശ്‌നങ്ങള്‍ തന്നെയാണ്.
നമ്മള്‍ ഒരാള്‍ക്കും ശല്യമാകരുത്. അവര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നമ്മള്‍ ഒഴിഞ്ഞുപോണം. ഞാന്‍ ഒരാള്‍ക്കും ബാധ്യതയാകരുത്. ചെക്കന്റെ പേരും മുഖവുമൊന്നും റിവീല്‍ ചെയ്യാതിരുന്നത് നന്നായി. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഞാനാണ് കാരണക്കാരി എന്നൊക്കെയുള്ള തരത്തില്‍ നിങ്ങള്‍ തന്നെ ഓരോന്ന് പറയുമായിരുന്നു. രണ്ടാള്‍ക്കും പറ്റാത്തതുകൊണ്ട് വേര്‍പിരിഞ്ഞു. ഇനി എന്നെങ്കിലും നല്ലൊരു ചെക്കന്‍ വരുമായിരിക്കും. അല്ലെങ്കിലും കല്യാണം കഴിച്ചിട്ട് എന്തിനാണ്. സിംഗിള്‍ ലൈഫായിരിക്കും ബെറ്റര്‍. ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് ഒരു പ്രണയമുണ്ടായിരുന്നു. അത് തനി കൂതറ ചെക്കനായിരുന്നു. അതിനേക്കാള്‍ ബേധമായിരുന്നു ഇതുവരെയുണ്ടായിരുന്ന പ്രണയമെന്നും നന്ദന പറഞ്ഞു.
ഷോയിലെ സാധാരണക്കാരുടെ പ്രതീകമായാണ് നന്ദനയെ പലരും കണ്ടത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വ്യക്തിയായ നന്ദന ഒരുപാട് കഷ്ടതകള്‍ താണ്ടിയാണ് അവിടെ എത്തിയത്. ഇതോടെ താരത്തിന്റെ പിന്തുണയും ഏറിയിരുന്നു. ബിഗ് ബോസ് കഴിഞ്ഞ ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിശേഷം പങ്കുവയ്ക്കാറുണ്ട്. പത്തരമാറ്റില്‍ മുഴുനീള കഥാപാത്രം ഒന്നും അല്ലെന്നും നന്ദ പറഞ്ഞു.
പത്തരമാറ്റ് സീരിയലിലെ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. സീരിയല്‍ ഷൂട്ട് അടിപൊളിയാണ്. വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകണമെന്ന് അതിയായ ആ?ഗ്രഹമുണ്ട്. വീട് പണി തുടങ്ങാനുള്ള ശ്രമത്തിലാണെന്നും നന്ദ പറഞ്ഞു.
ഞാന്‍ ബില്ലിങ്ങിലെ സ്റ്റാഫായിരുന്നു. ബി?ഗ് ബോസില്‍ പോയി വന്നശേഷം ഇതുവരേയും ജോലിക്ക് പോയിട്ടില്ല. നല്ലൊരു ജോലി സംഘടിപ്പിക്കണം. പ്രമോഷന്‍സും യുട്യൂബ് നല്‍കുന്ന പെയ്‌മെന്റുമെല്ലാമാണ് എന്റെ ഇപ്പോഴത്തെ വരുമാനം. അത് ഉപയോഗിച്ച് തട്ടി മുട്ടി മുന്നോട്ട് പോവുകയാണ്.
ഇപ്പോള്‍ സന്തോഷത്തോട് കൂടി ജീവിക്കുകയാണ്. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എന്ന് ഞാന്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ്. പിന്നെ അമ്മ ഇപ്പോഴും ജോലിയ്ക്ക് പോകുന്നുണ്ട്. അത് കൂടി മാറ്റിയെടുക്കണം എന്നാണ് ആഗ്രഹം.