Latest News

നാനിയും മൃണാള്‍ താക്കൂര്‍ ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു; ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി, അശ്വിനി ദത്ത് എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു: 'നാനി 30' എന്ന താല്ക്കാലിക നാമത്തില്‍ നാളെ ഷൂട്ടിംഗ് തുടങ്ങും

Malayalilife
topbanner
നാനിയും മൃണാള്‍ താക്കൂര്‍ ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു; ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി, അശ്വിനി ദത്ത് എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു: 'നാനി 30' എന്ന താല്ക്കാലിക നാമത്തില്‍ നാളെ ഷൂട്ടിംഗ് തുടങ്ങും

തെലുങ്ക് സൂപ്പര്‍ താരം നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'നാനി 30' എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്, സീതാരാമം എന്ന ചിത്രത്തിലൂടെ രാജ്യമെങ്ങും ആരാധകരെ നേടിയ മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാനിയും മൃണാള്‍ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 

നവാഗതനായ ഷൗര്യൂവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈര എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മോഹന്‍ ചെറുകുറി, ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗാല, മൂര്‍ത്തി കെ.എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി, അശ്വിനി ദത്ത് എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. സംവിധായകരായ ഹനു രാഘവപുടി, വസിസ്ത, വിവേക് ആത്രേയ എന്നിവര്‍ ചേര്‍ന്ന് ആദ്യ ഷോട്ട് പകര്‍ത്തി. പലാശ കരുണ്‍ കുമാര്‍, ഗിരീഷ് അയ്യര്‍, ദേവകട്ട,  ചോട്ട കെ നായിഡു, സുരേഷ് ബാബു, ദില്‍ രാജു, റീല്‍സ് ഗോപി-രാം അജന്ത, എ.കെ അനില്‍ സുന്‍കര, മൈത്രി രവി, ഡിവിവി ധനയ്യ, ശ്രാവന്തി രവി കിഷോര്‍, കെ. എസ് രാമറാവു, സാഹു ഗരപതി, ഏഷ്യന്‍ സുനില്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. നാളെ ഹൈദരാബാദില്‍ ഷൂട്ടിംഗിന് തുടക്കമാകും. 

ഹൃദയം ഫെയിം ഹെഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്ത്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സതീഷ് ഇവിവി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ഭാനു ധീരജ് റായിഡു, കോസ്റ്റിയൂം ഡിസൈനര്‍- ശീതള്‍ ശര്‍മ്മ, പിആര്‍ഒ - ശബരി.

nani 30 movie grand launching

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES