Latest News

റണ്‍വേയില്‍ പ്രണയഗാനത്തിന് റൊമാന്റിക് ചുവടുമായി ദുല്‍ഖറും മൃണാളും;   സീതാരാമത്തില്‍ സീതയായതിന് നന്ദി പറഞ്ഞ് മൃണാളിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഡിക്യു;  തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായി താരങ്ങള്‍

Malayalilife
topbanner
റണ്‍വേയില്‍ പ്രണയഗാനത്തിന് റൊമാന്റിക് ചുവടുമായി ദുല്‍ഖറും മൃണാളും;   സീതാരാമത്തില്‍ സീതയായതിന് നന്ദി പറഞ്ഞ് മൃണാളിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഡിക്യു;  തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായി താരങ്ങള്‍

രാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'സീതാ രാമം'. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാകുന്നത്. തെന്നിന്ത്യയുടെ പ്രിയനായിക രശ്മിക മന്ദാനയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് ദുല്‍ഖറും മൃണാലും. 

കേരളത്തിലുള്‍പ്പെടെ പ്രധാന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരങ്ങള്‍ പ്രമോഷന്റെ ഭാഗമായി യാത്ര ചെയ്തിരുന്നു. ഈ തിരക്കുകള്‍ക്കിടയിലാണ് മൃണാള്‍ താക്കൂര്‍ ഇന്ന് തന്റെ മുപ്പത്തൊന്നാം പിറന്നാള്‍ ആഘോഷിക്കുന്നത്. പ്രൊമോഷന്‍ ചടങ്ങിനായുള്ള വിമാന യാത്രക്കിടെ ദുല്‍ഖറുള്‍പ്പടെ 'സീതാ രാമം' ടീം മുഴുവന്‍ മൃണാലിന് പിറന്നാള്‍ ആശംസ നേരുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ദുല്‍ഖര്‍ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ
പ്രിയമാന സീതാ മഹാലക്ഷ്മി ഗരികി,

സീതാരാമന്റെ സ്‌ക്രിപ്റ്റ് ആദ്യം കേട്ടപ്പോള്‍ ചിത്രത്തിന് കാസ്റ്റ് ലിസ്റ്റോ ടൈറ്റിലോ ഉണ്ടായിരുന്നില്ല. ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും സവിശേഷമായ, ഒരു ക്ലാസിക് ഇതിഹാസത്തിലെ കഥാപാത്രങ്ങളിലൊന്നായിരുന്നു സീത മഹാലക്ഷ്മി. പിന്നീട് നിങ്ങള്‍ സിനിമയിലേക്കു വന്നു, നിങ്ങള്‍ സീതയ്ക്ക് ഒരു മുഖവും ജീവിതവും നല്‍കി.

നമ്മുടെ ആദ്യ മീറ്റിംഗില്‍ മച്ചാ നിങ്ങള്‍ തയ്യാറാണോ?എന്ന് നിങ്ങള്‍ ചോദിച്ചപ്പോള്‍ എനിക്കറിയാമായിരുന്നു, ഈ സിനിമ നമുക്ക് നല്ല നിമിഷങ്ങള്‍ സമ്മാനിക്കുമെന്നും നമ്മള്‍ നല്ല സുഹൃത്തുക്കളായിരിക്കുമെന്നും. ഏറ്റവും കഠിനമായ ഷൂട്ടിംഗ് ദിവസങ്ങളിലും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും നിങ്ങള്‍ എങ്ങനെയാണ് സീതയെ അവതരിപ്പിച്ചത് എന്ന് ഞാന്‍ കണ്ടു. സീതയ്ക്കായി നിങ്ങള്‍ നിങ്ങളെ തന്നെ നല്‍കി, പ്രേക്ഷകര്‍ക്ക് സീത മഹാലക്ഷ്മി എന്ന പേരിന്റെ പര്യായമായിരിക്കും നിങ്ങളെന്ന് ഞാന്‍ കരുതുന്നു.

രാമന്റെ സീതയായതിന് നന്ദി. ലോകം സീതാരാമം കാണുകയും സീതാ മഹാലക്ഷ്മിയെ പ്രണയിക്കുകയും ചെയ്യുന്ന ഓഗസ്റ്റ് അഞ്ചിനായ് കാത്തിരിക്കുന്നു.സീത ഗാരുവിന് ജന്മദിനാശംസകള്‍ നേരുന്നു! ഈ സിനിമ നിങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ജന്മദിന സമ്മാനമായിരിക്കും,ദുല്‍ഖര്‍ കുറിച്ചു.

ഹനു രാഘവപുടിയാണ് സീതാരാമത്തിന്റെ സംവിധായകന്‍. ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഠാക്കൂര്‍, രഷ്മിക മന്ദാന എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

1964-ലെ കാശ്മീര്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

 

 

sita ramam mrunal thakur and dulquer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES