നടന്‍ നവീന്‍ പോളി ഷെട്ടിക്ക് ബൈക്ക് അപകടത്തില്‍ പരുക്ക്; കൈക്ക് പരുക്കേറ്റത് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ഉണ്ടായ അപകടത്തില്‍

Malayalilife
topbanner
 നടന്‍ നവീന്‍ പോളി ഷെട്ടിക്ക് ബൈക്ക് അപകടത്തില്‍ പരുക്ക്; കൈക്ക് പരുക്കേറ്റത് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ഉണ്ടായ അപകടത്തില്‍

തെലുങ്ക് യുവനടന്‍ നവീന്‍ പോളിഷെട്ടിക്ക് വാഹനാപകടത്തില്‍ പരിക്ക്. അമേരിക്കയിലെ ഡാലസില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും നടന്റെ ടീം ഇപ്പോഴാണ് അപകടവാര്‍ത്ത സ്ഥിരീകരിച്ചത്.

ഡാലസിലൂടെ ബൈക്കില്‍ സഞ്ചരിക്കവേ നിയന്ത്രണം വിട്ട് വീഴുകയായിരുന്നുവെന്ന് നടന്റെ ടീം ദേശീയ മാദ്ധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അമേരിക്കയില്‍ ചികിത്സ കഴിഞ്ഞ് അവിടെ തന്നെ സുഖം പ്രാപിച്ചുവരികയാണ് അദ്ദേഹമെന്നും ടീം വ്യക്തമാക്കി.

അനുഷ്‌ക ഷെട്ടി നായികയായ 'മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി'യാണ് നവീന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കല്യാണ്‍ ഷങ്കര്‍ സംവിധാനം ചെയ്യുന്ന 'അനഗനനഗാ ഒക്ക രാജു' ആണ് നവീന്‍ നായകനായി ചിത്രീകരണത്തിലിരിക്കുന്ന പുതിയ ചിത്രം. ശ്രീലീലയാണ് ഇതിലെ നായിക. 2019ലാണ് നവീന്‍ പൊളിഷെട്ടി സിനിമാ മേഖലയില്‍ സജീവമായത്. തിരക്കഥാകൃത്ത് കൂടിയാണ് നവീന്‍.
            

naveen polishetty injuired

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES