Latest News

അണ്ണാത്തെയുടെ ഷൂട്ടിങ് സമയത്ത് രജനികാന്തിന് ആരോഗ്യപ്രശ്‌നം; ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവച്ചതോടെ നയന്‍താര കേരളത്തിലേക്ക്; തിരികെ വരാന്‍ നേരം ആവശ്യപ്പെട്ടത് പ്രൈവറ്റ് ജെറ്റ്; നടി വാശിപിടിച്ചതോടെ സംവിധായകന്‍ പരിഹാരം കണ്ടത് സാങ്കേതിക പ്രവര്‍ത്തകരുടെ ചിലവുകള്‍ കുറിച്ച്;മാധ്യമപ്രവര്‍ത്തകന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 അണ്ണാത്തെയുടെ ഷൂട്ടിങ് സമയത്ത് രജനികാന്തിന് ആരോഗ്യപ്രശ്‌നം; ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവച്ചതോടെ നയന്‍താര കേരളത്തിലേക്ക്; തിരികെ വരാന്‍ നേരം ആവശ്യപ്പെട്ടത് പ്രൈവറ്റ് ജെറ്റ്; നടി വാശിപിടിച്ചതോടെ സംവിധായകന്‍ പരിഹാരം കണ്ടത് സാങ്കേതിക പ്രവര്‍ത്തകരുടെ ചിലവുകള്‍ കുറിച്ച്;മാധ്യമപ്രവര്‍ത്തകന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

മലയാളത്തില്‍ തുടങ്ങി, ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര നായികമാരില്‍ ഒരാളാണ് നയന്‍താര. പ്രശസ്തിയോടൊപ്പം തന്നെ അവര്‍ക്ക് നിരവധി വിമര്‍ശനങ്ങളും ഗോസിപ്പുകളെയും നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ പ്രധാനമായും തന്റെ സൂപ്പര്‍ സ്റ്റാര്‍ പദവി നിലനിര്‍ത്തികൊണ്ടുപോകാന്‍ വേണ്ടി നയന്‍ ഷൂട്ടിങ് സെറ്റുകളില്‍ എടുക്കുന്ന ചില നിബന്ധനകള്‍ തന്നെയാണ്. ഇപ്പോളിതാ അത്തരത്തില്‍ ഒരു ഗോസിപ്പാണ് ഇപ്പോള്‍ ചര്ച്ചയാകുന്നത്.

രജനീകാന്ത് നായകനായി ശിവ ഒരുക്കി സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിച്ച ചിത്രമാണ് അണ്ണാത്തെ. ചിത്രം ബോക്‌സോഫീസില്‍ വലിയ പരാജയമാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇതിനിടയില്‍ സംഭവിച്ച കാര്യമാണ് ഇപ്പോള്‍ നിര്‍മ്മാതാവ് അന്താനന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ചിത്രത്തിന്റെ ഷൂട്ടിനിടെ രജനികാന്തിന് ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടു. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവച്ചു. ഈ ഷെഡ്യൂള്‍ ബ്രേക്കില്‍ നയന്‍താര കേരളത്തിലേക്ക് പോയി. കുറച്ചുനാള്‍ കഴിഞ്ഞ് രജനിക്ക് ഷൂട്ട് ചെയ്യാം എന്ന അവസ്ഥ ആയപ്പോള്‍ നയന്‍താരയെ നിര്‍മ്മാതാക്കള്‍ വിളിച്ചു. എന്നാല്‍ തിരിച്ചുവരാന്‍ പ്രൈവറ്റ് ജെറ്റ് വേണം എന്നാണ് നയന്‍താര പറഞ്ഞത്.


എന്നാല്‍ അണ്ണാത്തെയുടെ നിര്‍മ്മാതാക്കളായിരുന്ന സണ്‍ പിക്‌ചേര്‍സ് ചിത്രത്തിന് ഒരു ബജറ്റ് നിര്‍ണ്ണയിച്ചിരുന്നു. അതില്‍ കൂടുതല്‍ അവര്‍ സമ്മതിക്കില്ല. അതിനാല്‍ തന്നെ ബിസിനസ് ക്ലാസ് എടുത്ത് തരാം എന്നായി അവര്‍. എന്നാല്‍ നയന്‍താര സമ്മതിച്ചില്ല. ഇത് പ്രതിസന്ധിയായി വന്നപ്പോള്‍ സംവിധായകന്‍ ശിവയാണ് ഒടുവില്‍ പരിഹാരം കണ്ടത്. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരുടെയും മറ്റും ചിലവുകള്‍ കുറച്ച് അതില്‍ നിന്നും പണം പിടിച്ച് നയന്‍സിന് പ്രൈവറ്റ് ജെറ്റ് എടുത്ത് നല്‍കുകയാണ് ചെയ്തുവെന്നാണ് ഞാന്‍ അറിഞ്ഞത് എന്ന് അന്താനന്‍ പറയുന്നു. ഇത് അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ട് പോയെന്നും. ഇങ്ങനെയൊരു നടിയുണ്ടോ, അവര്‍ ജനിച്ചത് തന്നെ വിമാനത്തിലാണോ എന്ന് അന്താനന്‍ തന്റെ വീഡിയോയില്‍ ചോദിക്കുന്നു.

മുമ്പും നിര്‍മ്മാതാവ് കെ രാജനും നയന്താരക്കെതിരെ സംസാരിച്ചിരുന്നു, നയന്‍താര ഷൂട്ടിങ്ങിനു വരുമ്പോള്‍ അവരുടെ ഏഴ് അസ്സിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസ്സിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിര്‍മ്മാതാവിന് ഒരു ദിവസം അധിക ചിലവ് വരുന്നത് എന്നും ഇവരൊക്കെ സിനിമ മേഖലക്ക് തന്നെ ശാപമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

Read more topics: # നയന്‍താര
nayanthara annaatthe movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES