Latest News

വിഘ്‌നേശ് ശിവന്റെയും നയന്‍സിന്റെയും വിവാഹം ഉടനേ ? കാത്തിരിപ്പിന് വിരാമമിട്ട് ആരാധകര്‍ ;കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Malayalilife
 വിഘ്‌നേശ് ശിവന്റെയും നയന്‍സിന്റെയും വിവാഹം ഉടനേ ? കാത്തിരിപ്പിന് വിരാമമിട്ട് ആരാധകര്‍ ;കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

തെന്നിന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന കല്യാണമാണ് നയന്‍താരയുടേതും സംവിധായകന്‍ വിഘ്‌നേശ് ശിവന്റെതും. നയന്‍താരയും വിഘ്‌നേശ് ശിവനുമായുള്ള പ്രണയം സോഷ്യല്‍ മീഡിയ വളരെ ആഘോഷമായിട്ടാണ് കൊണ്ടാടുന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന നമ്പര്‍ വണ്‍ നായികയാണ് നയന്‍താര. ഗ്ലാമര്‍ മാത്രമല്ല അഭിനയ മികവ് കൂടിയാണ് നയന്‍താരയെ താരമാക്കുന്നത്. 

കഴിഞ്ഞ ദിവസം വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പാരീസില്‍ നിന്നും ചെന്നൈയിലേക്ക് ചില വലിയ കാര്യങ്ങള്‍ക്കായി പോകുന്നു എന്ന് കുറിച്ചു കൊണ്ട്, വിമാനത്തിനകത്തു നിന്നുള്ള ചിത്രമാണ് വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ ചിത്രം നയന്‍-വിഘ്‌നേശ് വിവാഹമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത് .വിജയ് സേതുപതിയും നയന്‍താരയും ഒന്നിച്ച 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് വിഘ്‌നേഷ് ശിവന്റെയും നയന്‍താരയുടെയും പ്രണയം ആരംഭിച്ചത്.

Read more topics: # nayanthara,# love,# vignesh sivan
nayanthara love vignesh sivan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES