മമ്മൂട്ടിയുടെ പെണ്‍വേഷത്തിലുള്ള 'മാമാങ്കം' ലുക്ക് പുറത്ത് വന്നതോടെ ഒരു പുത്തന്‍ ചലഞ്ചു'മായി നടന്‍ നീരജ് മാധവ്.
ചല 'ക്രോസ്സ് ഡ്രസിങ് ചലഞ്ച്'. പുരുഷന്മാര്‍ സ്ത്രീ വേഷത്തിലുള്ള ചിത്രവും സ്ത്രീകള്‍ പുരുഷവേഷത്തിലുള്ള ചിത്രവും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം. നാടോടി നൃത്ത വേഷത്തിലുള്ള ചിത്രം പങ്കുവെച്ചാണ് നീരജ് ചലഞ്ച് ആരംഭിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ സ്ത്രീ വേഷത്തില്‍ നിന്നുമാണ് പ്രചോദനമെന്നും നീരജ് പറയുന്നുണ്ട്. നിവിന്‍ പോളി, ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, പ്രിയ മണി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് തുടങ്ങിയവരെ ഈ ചലഞ്ചിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
എന്നാല്‍, ടൊവിനോ തോമസും, പ്രിയാമണിയും തങ്ങള്‍ ക്രോസ്സ് ഡ്രസിംഗ് നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കി.
തന്റെ ഒരു പഴയ ഫോട്ടോ ആല്‍ബത്തില്‍ നിന്നും എടുത്ത ചിത്രമാണ് നീരജ് പങ്കുവെച്ചിരിക്കുന്നത്. ചെറുപ്പത്തില്‍ ഇങ്ങനെ വസ്ത്രം ധരിക്കേണ്ടി വന്നവരാണ് പൊതുവെ എല്ലാവരും എന്ന് പറഞ്ഞു കൊണ്ടാണ് നീരജ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
RECOMMENDED FOR YOU:
no relative items