മൂന്നുമാസം തികയ്ക്കാത്ത ആദ്യ ദാമ്പത്യം; മാവേലിക്കരക്കാരി രമ്യയുമായി രണ്ടാം വിവാഹവും; ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്;കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ വിവാഹ ജീവിതം 13 ാം വര്‍ഷത്തിലേക്ക്

Malayalilife
 മൂന്നുമാസം തികയ്ക്കാത്ത ആദ്യ ദാമ്പത്യം; മാവേലിക്കരക്കാരി രമ്യയുമായി രണ്ടാം വിവാഹവും; ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്;കാവ്യാ മാധവന്റെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ വിവാഹ ജീവിതം 13 ാം വര്‍ഷത്തിലേക്ക്

നിഷാല്‍ ചന്ദ്ര എന്ന വ്യക്തിയ്ക്ക് മലയാളികള്‍ക്ക് മുന്നില്‍ ഒരു പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമേയില്ല. കുട്ടിക്കാലത്ത് സിനിമകളിലും മറ്റും അഭിനയിച്ചിട്ടുണ്ടെങ്കിലും പഠനത്തിനായിരുന്നു കുടുംബം പ്രാധാന്യം നല്‍കിയത്. യുഎസില്‍ ഉപരിപഠനം നടത്തിയ നിഷാല്‍ തിരുവനന്തപുരം സ്വദേശിയാണ്. കുമാരപുരത്തെ ചന്ദ്രമോഹന്റെയും മണിയുടേയും ഇളയ മകനായി ജനിച്ച നിഷാല്‍ പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ തന്നെ 1998ലാണ് യുഎസിലേക്ക് ഉപരിപഠനത്തിന് പോകുന്നത്. 

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ടെലികമ്മ്യൂണിക്കേഷന്‍സില്‍ മാസ്റ്റേഴ്സും ഒരുമിച്ചെടുത്ത് 2002ലാണ് പഠിച്ചിറങ്ങുന്നത്. ശേഷം തൊട്ടു പിന്നാലെ തന്നെ വാള്‍ സ്ട്രീറ്റിലെ പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ കണ്‍സള്‍ട്ടന്റായി ജോലിയിലും പ്രവേശിച്ചു. അതിനിടെ ഫോര്‍ ദ പീപ്പിള്‍ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എങ്കിലും കരിയര്‍ ബില്‍ഡിംഗിന്റെ തിരക്കിലായിരുന്നു നിശാല്‍.

അങ്ങനെയിരിക്കെയാണ് കാവ്യാ മാധവനുമായുള്ള വിവാഹാലോചന വരുന്നതും അതിവേഗം വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയതും. 2009 ഫെബ്രുവരിയിലായിരുന്നു വിവാഹം. കല്യാം ഗുരുവായൂര്‍ വച്ചു വേണോ മൂകാംബികയില്‍ വേണോ എന്ന ആശയക്കുഴപ്പം അവസാനം വരേയ്ക്കും ഉണ്ടായിരുന്നു. എങ്കിലും മൂകാംബിക ദേവിയുടെ കഠിന ഭക്തയായ കാവ്യ അവിടെ വച്ച് വിവാഹിതയാകുവാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് വിവാഹവും ഒരാഴ്ച കഴിഞ്ഞ് 12-ാം തീയതി കാവ്യയുടെ നാടായ കാഞ്ഞങ്ങാട് വച്ച് വിവാഹറിസപ്ഷനും അടുത്ത ദിവസം കൊച്ചിയില്‍ വച്ച് സിനിമാക്കാര്‍ക്കായും റിസ്ഷന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് കുവൈറ്റിലെ ഒരു പ്രമുഖ ബാങ്കിന്റെ ടെക്നിക്കല്‍ അഡൈ്വറായി ജോലി ചെയ്യുകയായിരുന്ന നിശാലിനൊപ്പം വൈകാതെ തന്നെ കാവ്യയും കുവൈറ്റിലേക്ക് താമസം മാറി.

എന്നാല്‍ ആ ദാമ്പത്യം മൂന്നു മാസം പോലും തികച്ചില്ല. പിന്നാലെ കുവൈറ്റില്‍ നിന്നും തിരിച്ചെത്തിയ കാവ്യ വിവാഹമോചനത്തിന് അപേക്ഷിക്കുകയായിരുന്നു. തന്റെ ആദ്യ വിവാഹത്തെ ഒരു ദുഃസ്വപ്നമായി കാണുന്നുവെന്നാണ് നിശാലും പറഞ്ഞത്. തുടര്‍ന്ന് വിവാഹമോചനം നേടി അഞ്ചാം വര്‍ഷം 2013ലാണ് നിശാല്‍ രണ്ടാം വിവാഹത്തിലേക്ക് കടന്നത്. ഒരു ബന്ധു വഴി ആണ് മാവേലിക്കര സ്വദേശിനിയും മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ രമ്യയുമായുള്ള വിവാഹാലോചന വരുന്നത്. രമ്യയുടെ സിംപ്ലിസിറ്റിയില്‍ ആകൃഷ്ടനായ നിശാല്‍ വിവാഹിതനാകുവാന്‍ സമ്മതിക്കുകയായിരുന്നു. വിവാഹശേഷം പ്രിയപ്പെട്ടവളേയും കൂട്ടി നേരെ യുഎസിലേക്ക് പോവുകയായിരുന്നു നിശാല്‍. ഈ മെയ് പതിമൂന്നിന് പതിമൂന്നുവര്ഷം ആവുകയാണ് രമ്യയും നിശാലും ജീവിതത്തില്‍ ഒന്നിച്ചിട്ട്. ഇരുവര്‍ക്കും രണ്ടുമക്കളും. ദേവാന്‍ഷ് ആണ് മൂത്തമകന്‍. കുടുംബമായി അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ ആണ് ഇപ്പോള്‍ സെറ്റില്‍ഡ് ആയിരിക്കുന്നത്.

ഇന്ന് അമേരിക്കയിലെ പ്രമുഖ ബാങ്കിന്റെ തലപ്പത്താണ് നിശാല്‍ ചന്ദ്ര. സോഷ്യല്‍ മീഡിയയില്‍ നിശാല്‍  അധികം ആക്റ്റീവ് അല്ലെങ്കിലും സന്തോഷ നിമിഷങ്ങള്‍ ഒക്കെയും പങ്കിടാന്‍ രമ്യ മുന്നില്‍ തന്നെയുണ്ട്.


 

nischal chandra and wife remya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES