എന്നെ അയാള്‍ മാക്‌സിമം നാണംകെടുത്തി; ലൊക്കേഷനില്‍ ഉള്ള ആളുമായി പ്രണയം എന്ന് പറഞ്ഞു; വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് പ്രചരിപ്പിച്ചു; ഉപ്പും മുളകില്‍ നിന്ന് മാറാന്‍ കാരണം തുറന്ന് പറഞ്ഞ് നടി നിഷ സാരംഗ്

Malayalilife
എന്നെ അയാള്‍ മാക്‌സിമം നാണംകെടുത്തി; ലൊക്കേഷനില്‍ ഉള്ള ആളുമായി പ്രണയം എന്ന് പറഞ്ഞു; വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് പ്രചരിപ്പിച്ചു; ഉപ്പും മുളകില്‍ നിന്ന് മാറാന്‍ കാരണം തുറന്ന് പറഞ്ഞ് നടി നിഷ സാരംഗ്

നടി നിഷ സാരംഗ് ഏവരുടേയും പ്രിയപ്പെട്ട മിനി സ്‌ക്രീന്‍ താരങ്ങളില്‍ ഒരാളാണ്. 1999 ല്‍ അഗ്‌നിസാക്ഷി എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നിഷ നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സിറ്റ്കോം പരമ്പരയിലൂടെയാണ് നിഷ സാരംഗിന് വലിയ ജനപ്രീതി ലഭിച്ചത്. ഇതിലെ നീലു എന്ന കഥാപാത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഒമ്പത് വര്‍ഷത്തോളമായി ഉപ്പും മുളകും സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഉപ്പും മുളകില്‍ നിഷ അഭിനയിക്കാറില്ല. ഈ സീരിയലുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിഷ സീരിയലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.

എന്നാല്‍ എന്ത് കാരണത്താലാണ് താന്‍ പരമ്പരയില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്ന് നിഷയോ സീരിയലിന്റെ അണിയറ പ്രവര്‍ത്തകരോ വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന ചില പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി നിഷ. 
പ്രേക്ഷകര്‍ വിമര്‍ശിക്കുമ്പോള്‍ കേള്‍ക്കേണ്ടി വരും. അതൊന്നും എന്നെ ബാധിക്കാറില്ല. എനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങളെ മാത്രമെ ഞാന്‍ അനുകൂലിക്കാറുള്ളു. ചില പ്രതികരണങ്ങള്‍ മനസില്‍ വിഷമം ഉണ്ടാക്കിയിട്ടുണ്ട്.

ആരോ എന്തോ പറഞ്ഞുവെന്നതിന്റെ പേരില്‍ നമ്മള്‍ ചെയ്യാത്ത കാര്യങ്ങളുടെ പേരില്‍ ആളുകള്‍ നമ്മളെ തെറ്റദ്ധരിക്കുന്നതും വിഷമിപ്പിച്ചിട്ടുണ്ട്. ചെയ്യാത്ത കാര്യത്തിന് ക്രൂശിക്കപ്പെടുമ്പോഴാണ് വിഷമം വരുന്നത്. സത്യം എന്താണെന്ന് അറിയാത്ത പ്രേക്ഷകര്‍ കുറ്റം പറയും. അതിന് തെറ്റ് പറയാന്‍ പറ്റില്ല. എന്റെ ലൊക്കേഷനില്‍ ആര്‍ക്ക് പ്രശ്‌നം വന്നാലും ഞാന്‍ അത് പരിഹരിക്കാന്‍ ശ്രമിക്കാറുണ്ട്. സെറ്റില്‍ നിന്ന് ആര് പോയാലും അവരെ തിരിച്ച് കൊണ്ടുവരാനും ഞാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കല്‍ ഒരു ടെക്‌നീഷ്യന് വേണ്ടി സംസാരിച്ചശേഷം എനിക്ക് പിന്നീട് പണികളുടെ ധാരയായിരുന്നു. പലതും ഞാന്‍ മൈന്റ് ചെയ്തില്ല. പിന്നെ അവസാനം എനിക്ക് കുറേ അപവാദങ്ങള്‍ ഉണ്ടാക്കി തന്നു. ലൈഫില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി തന്നു. എന്നെ അയാള്‍ മാക്‌സിമം നാണം കെടുത്തി. എന്റെ വീട്ടില്‍ വിളിച്ച് വരെ അയാള്‍ പലതും പറഞ്ഞു. ലൊക്കേഷനിലുള്ള ഒരാളുമായി ഞാന്‍ പ്രണയത്തിലാണെന്നും അയാളെ ഞാന്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്നും ഞാന്‍ പല ലീലവിലാസങ്ങള്‍ നടത്തുന്നതായും എല്ലാം പറഞ്ഞു.

അവസാനം മക്കള്‍ എന്നോട് ഇതേ കുറിച്ച് ചോദിച്ചു. അതൊന്നും മൈന്റ് ചെയ്യേണ്ടെന്ന് ഞാന്‍ പറഞ്ഞു. ദൈവം ഭയങ്കര ശക്തിയുള്ള ഒന്നാണ്. പ്രതികരിക്കേണ്ട സമയത്ത് ചിലപ്പോള്‍ നമുക്ക് പ്രതികരിക്കാന്‍ പറ്റില്ല. പക്ഷെ പ്രതികരിക്കാന്‍ ഒരു അവസരം ദൈവം എല്ലാ കാര്യത്തിലും തരും. എന്റെ എല്ലാ കാര്യങ്ങളും ഗുരുവായൂരപ്പനില്‍ സമര്‍പ്പിച്ചിരിക്കുന്നു. പക്ഷെ ഒരാള്‍ക്കും ദോഷം വരുന്നത് ഞാന്‍ ചെയ്യില്ല. എന്നെ രക്ഷിക്കാന്‍ വേണ്ടത് ഞാന്‍ ചെയ്യുമെന്നും നിഷ സാംരംഗ് പറയുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി സിനിമ-സീരിയല്‍ ഇന്റസ്ട്രിയിലുണ്ട് നിഷ. എന്നെ കുറിച്ച് മോശം പറയേണ്ട അവസ്ഥ ഇന്റസ്ട്രിയില്‍ ഞാന്‍ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് എനിക്ക് എന്നേ കുറിച്ച് അഭിമാനമുണ്ട്. ഒരാളും എന്നെ കുറിച്ച് പറയേണ്ട സാഹചര്യവും ഉണ്ടാക്കിയിട്ടില്ല. ആ അഭിമാനം ഉള്ളിടത്തോളം കാലം ആരുടേയും മുന്നില്‍ എനിക്ക് തലകുനിക്കേണ്ടതായും ഇല്ല എന്ന് നിഷ പറഞ്ഞു.

കിട്ടുന്ന വേഷങ്ങള്‍ എല്ലാം ചെയ്യും. അമ്മ വേഷമാണോ എന്നൊന്നും നോക്കാറില്ല. എല്ലാത്തിന്റേയും അടിസ്ഥാനം നമുക്ക് കഥാപാത്രങ്ങള്‍ കിട്ടുക എന്നതാണ്. അതില്‍ നിന്നും കിട്ടുന്ന പണം കൊണ്ട് അന്നം കണ്ടെത്തുക എന്നതാണ്. കോംപറ്റീഷനോ ഈ?ഗോയോ എനിക്കില്ല. സീരിയലും സിനിമയുമൊന്നും എന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നതല്ല. കഷ്ടപ്പാട് കൂടിയപ്പോഴാണ് അഭിനയം പ്രൊഫഷമായി തെരഞ്ഞെടുത്തത് എന്നും താരം പറഞ്ഞു. 

nisha open up why quit uppum mulakum

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES