Latest News

വിവാഹിതയായ അന്നുമുതലുള്ള തന്റെ സ്വപ്നം; മോതിര വിരലില്‍ ഭര്‍ത്താവിന്റെ പേര് ടാറ്റു ചെയ്ത് നടി നിതി ടെയ്‌ലര്‍ 

Malayalilife
 വിവാഹിതയായ അന്നുമുതലുള്ള തന്റെ സ്വപ്നം; മോതിര വിരലില്‍ ഭര്‍ത്താവിന്റെ പേര് ടാറ്റു ചെയ്ത് നടി നിതി ടെയ്‌ലര്‍ 

വിവാഹവും വിവാഹനിശ്ചയവുമൊക്കെ കഴിയുമ്പോള്‍ തന്റെ പങ്കാളികളോട് അളവറ്റ സ്‌നേഹമായിരിക്കും എല്ലാവര്‍ക്കും. പല താരങ്ങളും മാലയുടെ ലോക്കറ്റും മോതിരവുമൊക്കെ പങ്കാളിയുടെ പേരില്‍ പണികഴിപ്പിച്ച് അണിയാറുണ്ട്. ഇപ്പോള്‍  വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോള്‍ മോതിരവിരലില്‍ ഭര്‍ത്താവിന്റെ പേര് ആലേഘനം ചെയ്തിരിക്കയാണ് നടി നിതി ടെയ്ലര്‍. നടിയുടെ വലതു കൈവിരലില്‍ പരിക്ഷിത് എന്ന് ടാറ്റൂ ചെയ്തിരിക്കുന്നത് കാണാം. പരിക്ഷിത് ബവാ എന്നാണ് നിതിയുടെ ഭര്‍ത്താവിന്റെ പേര്.

ഭര്‍ത്താവിന്റെ പേര് മോതിരവിരലില്‍ ടാറ്റൂ ചെയ്യണമെന്നത് വിവാഹിതയായ അന്നുമുതലുള്ള തന്റെ സ്വപ്നമായിരുന്നു എന്ന് പറയുകയാണ് നിതി. ഇപ്പോള്‍ താന്‍ ആ ആഗ്രഹം നിറവേറ്റിയെന്ന് കുറിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ഭര്‍ത്താവിന്റെ പേര് വളരെ വലുതും തന്റെ കൈവിരലുകള്‍ ചെറുതുമാണെങ്കിലും ഒപ്പിച്ചെടുത്തു എന്നും നിതി ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.

വിവാഹ ജീവിതത്തിന്റെ രണ്ട് മാസം പൂര്‍ത്തിയായതിനുള്ള ആനിവേഴ്സറി സമ്മാനമാണ് ഇതെന്നും നിതി പറയുന്നു.ഓഗസ്റ്റ് 13നാണ് നിതിയും പരിക്ഷിത്തും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. കോവിഡ് മൂലമാണ് ചടങ്ങുകള്‍ ലളിതമാക്കിയതെന്ന് നടി പിന്നീട് ആരാധകരെ അറിയിച്ചു. നിരവധി ഹിന്ദീ സിരിയലുകളില്‍ സുപ്രധാന വേഷങ്ങളിലെത്തിയ നടിയാണ് നിതി.

Read more topics: # nititaylor inked,# her husbands name
nititaylor inked her husbands name

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES