Latest News

ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ കഴിഞ്ഞു; എനിക്ക് വളരെ അഭിമാനത്തോടെയും ധൈര്യത്തോടെയും പറയാൻ സാധിക്കുന്നു; ആസിഫ് അലി

Malayalilife
ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ കഴിഞ്ഞു; എനിക്ക് വളരെ അഭിമാനത്തോടെയും ധൈര്യത്തോടെയും പറയാൻ സാധിക്കുന്നു; ആസിഫ് അലി

ലയാള സിനിമയിലെ യുവതാരങ്ങളാണ് നടന്മാരായ ആസിഫ് അലിയും നിവിൻ പോളിയും. ഏറെ നാളുകൾക്ക് ശേഷം ഇരുവരും ഒരു സിനിമയിലൂടെ വീണ്ടും ഒന്നിക്കുകയാണ് എന്നുള്ള സന്തോഷ വാർത്തയാണ് പുറത്ത്  വരുന്നത്.  നിവീനും ആസിഫും എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ഫാന്റസി ചിത്രമായ മഹാവീര്യര്‍ എന്ന സിനിമയിലൂടെയാണ് കൈകോര്‍ക്കുന്നത്. സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാതെ  രണ്ടുപേരും കടന്നു വന്ന് സ്വന്തം അധ്വാനത്തിലൂടേയും മികവിലൂടേയും ഒരു ഇടം മലയാള സിനിമയിൽ നേടി എടുത്തു.  എന്നാൽ ഇപ്പോൾ  സിനിമയുടെ പ്രാമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ ആസിഫ് അലി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

‘ഒരുപാട് സന്തോഷം തോന്നുന്നു. നമ്മളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെസമയം ചെവവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെയല്ലേ ഏറ്റവും വലിയ സന്തോഷം. ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ജീവിതത്തില്‍ എന്താണ് വേണ്ടത്?” എന്നാണ് താരം പറയുന്നത്.

 എനിക്ക് വളരെ അഭിമാനത്തോടെയും ധൈര്യത്തോടെയും പറയാം ഇന്ത്യന്‍ സിനിമയില്‍ നമുക്ക് പ്രസന്റ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല സിനിമകളിലൊന്നാവും മഹാവീര്യര്‍,’  തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍ എന്നാണ് നിവിന്‍ പോളി ചിത്രത്തെ പറ്റി പറഞ്ഞത്. ‘ഞാനും ആസിഫും എട്ടൊമ്പത് വര്‍ഷത്തിന് ശേഷം ഒരു സിനിമ ചെയ്യുകയാണ്. ഷൈന്‍ ചേട്ടനുമായി മൂന്നാമത്തെ സിനിമയാണ്. പ്രേക്ഷകര്‍ക്ക് വേണ്ടി, തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍. ഏറ്റവും മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എന്നെ കൊണ്ടാവുന്ന രീതിയില്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്,’ എന്നാണ് നിവിന്‍ പോളി പറഞ്ഞത്.

nivin pauly and asif ali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES