Latest News

ഡാന്‍സ് കോസ്റ്റ്യൂമില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന പ്രിയ താരം; നിവിന്‍ പോളി ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
ഡാന്‍സ് കോസ്റ്റ്യൂമില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന പ്രിയ താരം; നിവിന്‍ പോളി ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സിനിമാ താരങ്ങളുടെ കുട്ടിത്തമുളള ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറാറുണ്ട്. അധികപേരും ഇന്ന് പുതിയതും പഴയതുമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കികൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുളളത്. എന്നാല്‍ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് പ്രിയം ഏറെയാണ്. അതേസമയം ചില ചിത്രങ്ങള്‍ ഏവരെയും അമ്പരപ്പിക്കാറുമുണ്ട്. മലയാളികളുടെ പ്രിയതാരമായ നിവിന്‍ പോളിയുടെ ഒരു കുട്ടിക്കാല ചിത്രം ഏറെ വൈറലായി മാറുകയും ചെയ്തു.

നടന്റെതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് സ്‌കൂള്‍ കാലത്ത് ഒരു ഡാന്‍സ് മല്‍സരത്തിനിടെ എടുത്ത ചിത്രമാണ്. ഡാന്‍സ് കോസ്റ്റ്യൂമില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന നിവിനെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. താരമിപ്പോള്‍ മലയാളത്തില്‍ നിരവധി ശദ്ധേയ ചിത്രങ്ങളുമായി മുന്നേറുകയാണ്. കഴിഞ്ഞ വര്‍ഷം നിവിന്റെതായി പുറത്ത് ഇറങ്ങിയ  മൂത്തോന്‍ എന്ന ചിത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.  ശ്രദ്ധേയമായ
പ്രകടനമാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ താരം ആരാധകര്‍ക്കായി കാഴ്ചവെച്ചത്. നിവിന്‍ പോളിയുടെതായി ഇനി വരാനിരിക്കുന്ന ചിത്രം രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന സിനിമയാണ്.

Read more topics: # nivinpauly images,# in dance costume
nivinpauly images in dance costume

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES